ന്യൂഡൽഹി: ലൈംഗികാരോപണത്തിൽ തൃശ്ശൂരിലെ ഡിവൈഎഫ്‌ഐ നേതാവ് എൻ വി വൈശാഖനെതിരെ നടപടിയെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചാനലും പത്രവും നോക്കി പറയാനില്ലെന്നും ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. വൈശാഖനെതിരായ സഹപ്രവർത്തകയുടെ പരാതി എന്തുകൊണ്ട് എംവി ഗോവിന്ദൻ പോലീസിന് കൈമാറുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഇന്നലെ ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എം.വിഗോവിന്ദന്റെ പ്രതികരണം
സഹപ്രവർത്തകയുടെ പരാതിയിൽ ഡിവൈഎഫ്‌ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖനെതിരെ കഴിഞ്ഞ ദിവസമാണ് സിപിഎം കടുത്ത നടപടി സ്വീകരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സംഘടനാ ചുമതകളിൽ നിന്ന് വൈശാഖനെ നീക്കി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സ്ഥാനവും പാർട്ടി ഏരിയാ കമ്മിറ്റി അംഗത്വവും നഷ്ടപ്പെട്ടിരുന്നു.
Comments