കരുക്കൾ നീക്കി വിശ്വനാഥൻ ആനന്ദിനെ മറികടന്ന് പുതു ചരിത്രം രചിച്ച് 17 കാരനായ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ്. അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക റാങ്കിംഗിൽ ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനെ മറികടന്നാണ് ഗുകേഷ് വിശ്വനേട്ടം തന്റെ പേരിലാക്കിയത്.
1991 ജൂലൈയിൽ ലോകത്തിലെ ടോപ്പ്-10ൽ ആദ്യമായി പ്രവേശിച്ച ആനന്ദ്, 1987 ജനുവരി മുതൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റാങ്കുള്ള കളിക്കാരനാണ്. ഗുകേഷിന്റെ പുതിയ തത്സമയ റാങ്ക് നില ആനന്ദിന് മുകളിലാണ്. സെപ്റ്റംബർ 1 വരെ ആനന്ദിനേക്കാൾ ലീഡ് നിലനിർത്തിയാൽ, 1986 ജൂലൈയിൽ പ്രവീൺ തിപ്സെയ്‌ക്ക് ശേഷം എകഉഋ ലോക റാങ്കിംഗിൽ ആനന്ദിനെ മറികടക്കുന്ന ആദ്യ ഇന്ത്യക്കാരനാകും ഗുകേഷ്.
2755.9 ആണ് ഗുകേഷിന്റെ നിലവിലെ റേറ്റിംഗ് 2754.0 ആയിരുന്ന ആനന്ദിന്റെ റേറ്റിംഗ്. നോർവെ താരമായ മാഗ്നസ് കാഴ്‌സണ് ആണ് ഒന്നാം നമ്പരിൽ തുടരുന്നത്. ലോകകപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ അസർബൈജാനിന്റെ മിസ്രത്ദിൻ ഇസ്‌കന്ദറോവിനെതിരെ ഗുകേഷ് നേടിയ വിജയത്തിന് ശേഷമാണ് ഈ നേട്ടം കൈവരിച്ചത്.
വെറും 44 നീക്കങ്ങളിൽ ഇസ്‌കന്ദറോവിനെ മറികടക്കാന്ന ഗുകേഷ് അഞ്ച് തവണ ലോക ചാമ്പ്യനായ ആനന്ദിനെ പത്താം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ലോക ലൈവ് റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തെത്തിയത്.
Comments