ഡിജിറ്റൽ കാലത്ത് കാര്യങ്ങളെല്ലാം ഡിജിറ്റലാണ്. പെട്ടിക്കടയിൽ ചായ കുടിക്കാൻ പോകുന്നിടത്ത് പോലും ഇന്ന് യുപിഐ ഇടപാടാണ് നടത്തുന്നത്. അല്ലെങ്കിൽ എടിഎം കാർഡ് ഉപയോഗിച്ച് പണമെടുക്കുന്നതാണ് പതിവ്. സ്വന്തം ബാങ്കിന്റെ എടിഎം കിട്ടിയില്ലെങ്കിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളെയും ആശ്രയിക്കുന്നു. ഇത്തരത്തിൽ ബാാങ്ക് ഇടപാടുകൾ ബാങ്കിൽ പോകാതെ തന്നെ നടത്തുന്നവർ പലരും വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്, സൗജന്യ ഇടപാടിന്റെ പരിധി കഴിയുന്നതോടെ പിഴ ഈടാക്കുമെന്ന കാര്യം.
ഓരോ ബാങ്കും വ്യത്യസ്തമായാണ് ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നത്. ഓരോ ബാങ്കിനെയും പരിശോധിച്ചാൽ നിശ്ചിത എണ്ണം സൗജന്യ എടിഎം ഇടപാടുകളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇവ സേവിംഗ്‌സ് അക്കൗണ്ടിന്റെ തരം അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഉപയോഗം അധികമാണെന്ന് കണ്ട് കഴിഞ്ഞാൽ ബാങ്ക് ചാർജ് ഈടാക്കുന്നു. പണം പിൻവലിച്ചാലും ബാലൻസ് പരിശോധിച്ചാലും ബാലൻസ് പരിശോധിച്ചാലും ബാങ്ക് പിഴ ഈടാക്കും. അതുകൊണ്ട് തന്നെ എടിഎം ഇടപാടുകളിൽ ഒരു കണ്ണുവെയ്‌ക്കുന്നത് എല്ലായ്‌പ്പോഴും ഗുണം ചെയ്യും.
ബാങ്കുകൾ സ്വന്തം എടിഎം നെറ്റ് വർക്കിൽ സാമ്പത്തിക, സാമ്പത്തികേതരമായ അഞ്ച് സൗജന്യ ഇടപാടുകൾ എല്ലാ മാസവും ഉപഭോക്താക്കൾക്ക് നൽകണം. മറ്റ് ബാങ്കുകളുടെ ബ്രാഞ്ചിലും അഞ്ച് സൗജന്യ ഇടപാടുകൾ നൽകും. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ വീതം ബാങ്ക് ഈടാക്കുന്നു.
* എസ്ബിഐ ഉപഭോക്താക്കൾക്ക്, എസ്ബിഐ എടിഎമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം. സാമ്പത്തികേതര ഇടപാടുകൾക്ക്, എസ്ബിഐ എടിഎമ്മിൽ അഞ്ച് രൂപയും മറ്റ് ബാങ്ക് എടിഎമ്മുകളിൽ എട്ട് രൂപയും ബാധകമായ ജിഎസ്ടി നിരക്കുകളും ഈടാക്കും. പണം പിൻവലിക്കുന്നതിന് എസ്ബിഐ എടിഎമ്മുകളിൽ പത്ത് രൂപയും എസ്ബിഐ ഇതര എടിഎമ്മുകളിൽ ഓരോ ഇടപാടിനും 20 രൂപ ജിഎസ്ടിയും ഈടാക്കും. അന്താരാഷ്‌ട്ര എടിഎം ചാർജുകൾക്ക് 100 രൂപയും ഇടപാട് തുകയുടെ 3.5 ശതമാനം ജിഎസ്ടിയും ഈടാക്കും.
* എച്ച്ഡിഎഫ്സി ബാങ്കും എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകൾ നൽകുന്നു. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ച് മൂന്ന് ഇടപാടുകളും ഉപഭോക്താക്കൾക്ക് നടത്താവുന്നതാണ്. സൗജന്യം അവസാനിക്കുന്നതോടെ 21 രൂപ നിരക്ക് ഈടാക്കുന്നതാണ്.
* പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്ക് എല്ലാ മാസവും അഞ്ച് ഇടപാടുകൾ സൗജന്യമായി നടത്താവുന്നതാണ്. മെട്രോ നഗരങ്ങളിൽ കഴിയുന്നവർക്ക് മാസത്തിൽ മൂന്ന് തവണ മാത്രമാണ് സൗജന്യ ഇടപാട് നടത്താനുള്ള അവസരം.
* ഐസിഐസിഐ ബാങ്കും മെട്രോ നഗരങ്ങളിൽ 3, നോൺ മെട്രോ നഗരങ്ങളിൽ 5 എന്ന റൂളാണ് പിന്തുടരുന്നത്. സൗജന്യ പരിധിയ്‌ക്ക് ശേഷം ഇടപാട് നടത്തിയാൽ സാമ്പത്തിക ഇടപാടാണെങ്കിൽ 20 രൂപ നിരക്കിലും സാമ്പത്തികേതര ഇടപാടാണെങ്കിൽ 8.50 രൂപ നിരക്കിലും പിഴ ഈടാക്കും.
Comments