കൊച്ചി: നടൻ സലിം കുമാറിനെതിരെ മന്ത്രി വി ശിവൻ കുട്ടിയുടെ വിമർശനം. ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിച്ച സലിം കുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നടവരവിനെ മിത്തുമണിയെന്ന് വിളിച്ചതിനെയും ശിവൻ കുട്ടി വിമർശിക്കുന്നുണ്ട്.
ബഹു.ദേവസ്വം മന്ത്രി ശ്രീ.കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമർശിച്ച ചലച്ചിത്ര താരം ശ്രീ.സലീംകുമാറിന്റെ നടപടി ഒട്ടും ശരിയായില്ല. സലീംകുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു. കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലീംകുമാർ അദ്ദേഹത്തെ വിവാദത്തിലേയ്‌ക്ക് വലിച്ചിഴച്ചത്. സലീംകുമാർ ഈ പരാമർശം പിൻവലിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.- ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Comments