ന്യൂഡൽഹി: ഡോ വന്ദനദാസിന്റെ ഉൾപ്പെടെ ഡോക്റ്റർമാർ ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ടത് സംബന്ധിച്ച് വിശദ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കേന്ദ്ര ആരോഗ്യവകുപ്പ് മൂന്ന് തവണ കത്തയച്ചിട്ടും സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ. 31.07.2023, 02.08.2023, 03.08.2023. തീയതികളിലായാണ് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചത്. എന്നാൽ ഒരിക്കൽപോലും മറുപടി നൽകാൻ കേരള സർക്കാർ തയ്യാറായില്ലെന്നും മാണ്ഡവ്യ ലോക്‌സഭയെ അറിയിച്ചു.
കൊടിക്കുന്നിൽ സുരേഷ് എംപിയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രി കേന്ദ്രം കത്തയച്ച കാര്യം വിവരിച്ചത്. തുടർന്ന ഡോ വന്ദന ദാസിന്റെ കൊലപാതക സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സർക്കാരിനോട് ആരാഞ്ഞു. ആരോഗ്യം എന്നത് സംസ്ഥാനത്തെ സംബന്ധിക്കുന്ന വിഷയമായതിനാൽ ഇത്തരം ദാരുണ സംഭവങ്ങളിൽ മതിയായ നടപടികൾ എല്ലാം സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ് എന്നും അദ്ദേഹം അറിയിച്ചു.
















Comments