യോഗിയായ സുഗ്രീവൻ വാനര രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. ശ്രീരാമ നിർദ്ദേശപ്രകാരം ലക്ഷ്മണനാണ് അഭിഷേക കർമ്മത്തിന് നേതൃത്വം നൽകിയത്. ബാലീപുത്രനായ അംഗദൻ യുവരാജാവുമായി ബാലി വധിക്കപ്പെട്ടപ്പോൾ സുഗ്രീവൻ വിനയാന്വിതനായി ശ്രീരാമനോട് പറഞ്ഞു. ഭഗവാനെ ഈ രാജ്യം അങ്ങയുടെതാണ്. അങ്ങു തന്നെയാണ് അധികാരി. ഞങ്ങളെല്ലാം അങ്ങയുടെ ദാസന്മാരാണ്..എന്നാൽ താൻ താതനിർദ്ദേശത്താൽ വനത്തിനു വന്നത് താപസവൃത്തിയോടെ കഴിയാനാണെന്ന് അറിയിച്ചുകൊണ്ടാണ് സുഗ്രീവാഭിഷേകത്തിന് ശ്രീരാമൻ നിർദ്ദേശം നൽകിയത്.
ചാതുർമാസ്യ വ്രതാനന്തരം സുഗ്രീവൻ നാലു ദിക്കിലേക്കും അനേകം ദൂതന്മാരെ സീതാന്വേഷണത്തിനായി ചുമതലപ്പെടുത്തി അയച്ചു. ഹനുമാൻ അംഗദൻ ജാംബവാൻ തുടങ്ങിയ വീരന്മാർ തെക്കേ ദിക്കിലേക്കാണ് അന്വേഷണത്തിന് പോയത് ശ്രീരാമൻ ഹനുമാന്റെ കൈവശം അടയാള മോതിരവും നൽകി അടയാളവാക്യവും പറഞ്ഞുകൊടുത്തു.ഇവരുടെ യാത്രാമധ്യേ നിയോഗ വശാൽ ഇവർ ഒരു മഹായോഗിനിയുടെ മുന്നിൽ എത്തപ്പെട്ടു.
നൃത്തവിദ്യയിൽ അതി പാടവമുണ്ടായിരുന്ന ഹേമയ്‌ക്ക് മഹേശ്വരാനുഗ്രഹത്താൽ ലഭ്യമായ ഒരു ദിവ്യപുരം. ഹേമയുടെ സുഹൃത്താണ് യോഗിനിയായ സ്വയംപ്രഭ വിഷ്ണുതൽപരയായ ഒരു ഗന്ധർവ്വപുത്രി. ത്രേതായുഗത്തിൽ ശ്രീരാമാവതാരം ഉണ്ടാകുമെന്നും വാനരാദികൾക്ക് വാക്ക് സഹായം ചെയ്ത ശേഷം യോഗീശ്വരനായ ശ്രീരാമനെ കണ്ട് മോക്ഷം നേടാമെന്നും ഹേമ സ്വയംപ്രഭയോട് പറഞ്ഞിട്ടുണ്ട്. ഹേമക്ക് കിട്ടാത്ത ഭാഗ്യത്തിന് ഇപ്പോൾ സ്വയംപ്രഭയ്‌ക്ക് അവസരം ഒരുങ്ങിയിരിക്കുകയാണ്.
വാനരാദികൾക്ക് വാക്സഹായം നൽകി തന്റെ മുന്നിലെത്തിയ സ്വയം പ്രഭയ്‌ക്ക് ശ്രീരാമൻ ഏറെ അനുഗ്രഹങ്ങൾ ചൊരിഞ്ഞശേഷം മുക്തിപദം നൽകി.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
















Comments