തിരുവനന്തപുരം: ജില്ലയിൽ യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം ദിനം പ്രതി വർദ്ധിച്ചു വരുകയാണ്. മയക്കുമരുന്നിൽ അടിമപ്പെടുന്ന യുവ തലമുറയിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസങ്ങളില്ലാതെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ഇപ്പോഴിതാ തിരുവനന്തപുരത്തുള്ള ഒരു ഹോം സ്റ്റേയിൽ നിന്ന് ലഹരിവസ്തുക്കളുമായി മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്. ആഷിക്, അർഫാൻ, സ്മിത എന്നിവരാണ് പിടിയിലായത്. 6 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്നും കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു.
അതേസമയം ബെംഗളുരൂ ഉൾപ്പെടെ മറ്റ് സംസസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈൻ വഴി മയക്കുമരുന്ന് ഇടപാട് നടത്തിയ ഒരാൾ അറസ്റ്റിലായത്. ആമസോൺ വഴി ഓഡർ ചെയ്ത 70 എൽഎസ്ഡി സ്റ്റാമ്പാണ് ഇയാളിൽ നിന്നും പോലീസും എക്‌സൈസ് സംഘവും പിടികൂടിയത്.
Comments