തിരുവനന്തപുരം: വിതുര ആനപ്പാറയിൽ കരടിയുടെ ആക്രമണം. ആനപ്പാറ തെക്കുംകര പുത്തൻ വീട്ടിൽ ശിവദാസൻ കാണിയെയാണ് കരടി ആക്രമിച്ചത്. രാവിലെ ആറരയോടെ വീടിനു സമീപത്തായിരുന്നു സംഭവം. ഇദ്ദേഹം ജോലിയ്‌ക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു.
കരടിയെ കണ്ട ശിവദാസൻ അടയ്‌ക്കാ മരത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. മരത്തിൽ കൂടെ കയറിയാണ് കരടി ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ കാലിന്റെ പാദത്തിൽ കരടി കടിക്കുകയായിരുന്നു. ശിവദാസൻ നിലവിളിച്ചതോടെ നാട്ടുകാർ എത്തി കരടിയെ ഓടിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശിവദാസൻ ചികിത്സയിൽ തുടരുകയാണ്.
ആദിവാസി മേഖലയായ തച്ചൊഴുകാലയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. വന്യ മൃഗങ്ങൾ എപ്പോഴും കാട്ടിലേക്ക് ഇറങ്ങുന്ന പ്രദേശമാണിത്.
















Comments