ചെന്നൈ: തമിഴ് ബോഡി ബിൽഡർ വിജയി അരവിന്ദ് ശേഖർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 2022-ലെ മിസ്റ്റർ തമിഴ്‌നാട് വിജയിയായിരുന്നു 30-കാരനായ അരവിന്ദ് ശേഖർ. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
തമിഴ്‌നടി ശ്രുതി ഷൺമുഖപ്രിയ ഇദ്ദേഹത്തിന്റെ ഭാര്യയാണ്. കഴിഞ്ഞ വർഷം മെയിലായിരുന്നു ഇരുവരുടെയും വിവാഹം. അരവിന്ദ് ശേഖർ വെയ്റ്റ് ലോസ് കോച്ച് എന്ന നിലയിൽ വളരെയധികം ജനശ്രദ്ധയുള്ള താരമായിരുന്നു. ശരീരഭാഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഓൺലൈൻ മുഖേന എടുത്ത ക്ലാസുകൾക്ക് നിരവധി ആരാധകരായിരുന്നു ഉണ്ടായിരുന്നത്. പല പ്രമുഖ വ്യക്തികളും അരവിന്ദിന്റെ ക്ലാസിൽ പങ്കാളിയായിരുന്നു.
Comments