തീറ്റമത്സരത്തിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കിയവരെ കുറിച്ച് നാം കേട്ട് കാണും. എന്നാൽ ഏറ്റവും ഉച്ചത്തിൽ ഏമ്പക്കം പുറത്തുവിട്ട് ലോക റെക്കോർഡ് കരസ്ഥമാക്കിയയാളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ ഇനി അറിയാൻ പോകുന്നത് ആ വ്യക്തിയെ കുറിച്ചാണ്.
ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കം പുറത്തുവിട്ട് റെക്കോർഡ് നേടിയിരിക്കുകയാണ് അമേരിക്കൻ യുവതിയായ കിമൈക്കോള വിന്റർ. ഭക്ഷണം കഴിച്ചാൽ ഏമ്പക്കം വരുന്നത് ചിലരിലെങ്കിലും സ്വാഭാവികമാണ്. എന്നാൽ അത് ഒരു കഴിവായി പ്രയോജനപ്പെടുത്തിരിക്കുകയാണ് ഈ യുവതി.
ലോകത്തിലെ ഏറ്റവും ഉയർന്ന ശബ്ദത്തിലുള്ള ഏമ്പക്കത്തിന് നിലവിലെ ലോക റെക്കോർഡ് മറികടന്നാണ് നിക്കോള പുതിയ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നത്. 107.3 ഡെസിബെൽ ഉച്ചത്തിൽ ഏമ്പക്കം സൃഷ്ടിച്ചാണ് യുവതി, 2009-ൽ ഇറ്റലിയിൽ നിന്നുള്ള എലിസ കാഗ്നോണിയുടെ റെക്കോർഡ് മറികടന്നത്. 107 ഡെസിബെലായിരുന്നു എലിസയുടെ ഏമ്പക്കത്തിന്റ ശബ്ദം. ബിയറും സാൻവിച്ചും കഴിച്ചാണ് താൻ ഇത്രയും ഡെസിബൽ ഉച്ചത്തിൽ ഏമ്പക്കം ഉണ്ടാക്കിയതെന്ന് കിമൈക്കോള പറഞ്ഞു. അതേസമയം പുരുഷവിഭാഗത്തിൽ ഏറ്റവും വലിയ ശബ്ദമുണ്ടാക്കിയതിന് സമാനമായ റെക്കോർഡ് ഓസ്‌ട്രേലിയയിലെ നെവിൻ ഷാർപ്പിന്റെ പേരിലാണ്.
Comments