നൗഗഡിലെ സിദ്ധാർത്ഥ് നഗറിൽ നിന്ന് പുറത്തുവരുന്നത് മനുഷ്യമനഃസാക്ഷി മരവിച്ചുപോകുന്ന ക്രൂരതയുടെ നേർചിത്രം. പ്രദേശത്തെ കോഴി ഫാമിൽ കയറിയെന്നും പണം മോഷ്ടിച്ചെന്നും ആരോപിച്ച് 10 ഉം 15ഉം വയസുള്ള കുട്ടികളെ മൂത്രം കുടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുളക് തേയ്ക്കുകയും ചെയ്തു. മോഷണം സമ്മതിക്കാതിരുന്നതോടെ പെട്രോളും ദേഹത്ത് കുത്തിവച്ചു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് പുറം ലോകമറിയുന്നത്. 2,000 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കണ്ണില്ലാത്ത ക്രൂരത.
കോഴിഫാമിൽ അനുവാദമില്ലാതെ കടന്നുകയറിയെന്നും പണം മോഷ്ടിച്ചെന്നും ആരോപിച്ച് ഫാം ഉടമ സൗദും കൂട്ടാളി ഷാപ്പുവും ചേർന്ന് അതിക്രൂര പീഡനത്തിന് കുട്ടികളെ ഇരയാക്കിയത്. കുട്ടികളെ ഫാമിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചായ നൽകിയ ശേഷമായിരുന്നു ക്രൂര പീഡനങ്ങൾക്ക് തുടക്കം.
ഇരു കുപ്പികളിലുമായി മൂത്രം നൽകി നിർബന്ധിച്ച് കുടിപ്പിച്ചു, കുടിച്ചില്ലെങ്കിൽ കാലൊടിക്കുമെന്നായിരുന്നു ഭീഷണി, ശേഷം തുണിയുരിഞ്ഞ് ഇരുവരെയും നഗ്നരാക്കി ശരീരത്തിൽ പെട്രോൾ കുത്തിവച്ചു. പിന്നാലെ ഇരുവരുടെയും സ്വകാര്യ ഭാഗങ്ങളിൽ മുളക് തേയ്ക്കുകയായിരുന്നു. ഇവർ നിലവിളിച്ചെങ്കിലും പോകാൻ അനുവദിച്ചില്ലെന്നും ഇവരുടെ രക്ഷിതാക്കളിൽ ഒരാൾ പറഞ്ഞു.
എട്ടുപേർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. ഉസൈർ, ഷെർ അലി,മുഹമ്മദ് അക്കിബ്,അബദുള്ള എന്നിവർ പിടിയിലായി. ഒളിവിൽ പോയ പ്രധാന പ്രതികൾക്കടക്കം തെരച്ചിൽ ശക്തമാക്കിയെന്ന് സിദ്ധാർത്ഥ് നഗർ പോലീസ് പറഞ്ഞു.
वीडियो को देखिए, ज़ालिम से ज़ालिम इंसान की रूह काँप जाएगी।सिर्फ़ मुर्गी चोरी का शक होने पर दो नाबालिगों के साथ अमानवीय व्यवहार किया गया।
पहले उनके गुप्तांग में मिर्च डाली गई, पेशाब पिलायी गई दरिंदों ने इसके बाद भी बच्चों पर रहम नहीं खाया और उनके पेट्रोल के इंजेक्शन भी लगाये। pic.twitter.com/i4WW2nWKwM
— Ashutosh Tripathi (@tripsashu) August 5, 2023
“>
#BreakingNews | हैवानियत की सारी हदें पार, चोरी के शक में दो बच्चों को जबरन पिलाया पेशाब, पेट्रोल का लगाया इंजेक्शन
Watch: https://t.co/px9aYLcWv0 #UPCrime #Siddharthnagar #Bharat24Digital @siddharthnagpol | @dmsid1 | @Uppolice | @CMOfficeUP | @palakprakash20 pic.twitter.com/KwCPJc9Gi4
— Bharat 24 – Vision Of New India (@Bharat24Liv) August 6, 2023
“>
Comments