ചെന്നൈ: ഏഷ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫി ഹോക്കിയിൽ ഇന്ത്യ ഇന്ന് മലേഷ്യയെ നേരിടും. രാത്രി 8.30 ന് മേജർ രാധാകൃഷ്ണൻ സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ 6 പോയിന്റുമായി മലേഷ്യ ഒന്നാം സ്ഥാനത്തും 4 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. ആദ്യ മത്സരത്തിൽ ചൈനയെ 7-2 തോൽപ്പിച്ച ഇന്ത്യയ്‌ക്ക് ജപ്പാനോട് സമനില വഴങ്ങിയതാണ് തിരിച്ചടിയായത്. ഇന്ന് നടക്കുന്ന മറ്റ് മത്സരത്തിൽ ചൈന ദക്ഷിണ കൊറിയയെയും, പാകിസ്താൻ ജപ്പാനെയും നേരിടും.
അതേസമയം ടീം ഇന്ത്യയ്‌ക്ക് തലവേദനയാകുന്നത് പെനാൽറ്റി ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കാത്തതാണ്. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലായി 15 പെനാൽറ്റി കോർണറുകൾ ഇന്ത്യയ്‌ക്ക് ലഭിച്ചിട്ടും ഒരെണ്ണം മാത്രമാണ് ഇന്ത്യയ്‌ക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത്, വരുൺ കുമാർ, അമിത് രോഹിദാസ്, ജുഗ്രാജ് സിങ് തുടങ്ങിയ പെനാൽറ്റി സ്‌പെഷ്യലിസ്റ്റുകൾ ടീമിലുണ്ടായിട്ടും ഉന്നം പിഴക്കുന്നതാണ് ഇന്ത്യയുടെ തലവേദന.
















Comments