കോട്ടയം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സിപിഎം നേതാക്കൾക്കെതിരെ പ്രതിഷേധിക്കുന്ന എൻഎസ്എസിന് പിന്തുണയുമായി ഇടത് മുന്നണി നേതാവും എംഎൽഎയുമായ കെബി ഗണേഷ് കുമാർ. എൻഎസ്എസ് അന്തസ്സായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്നും എൻഎസ്എസ് ബോർഡ് മെംബർ കൂടിയായ ഗണേഷ് കുമാർ പറഞ്ഞു.
എൻഎസ്എസ് സംബന്ധിച്ച കാര്യം ജനറൽ സെക്രട്ടറി കൃത്യമായ ഉത്തരം നൽകും. വിഷയത്തിൽ അന്തസ്സുള്ള നിലപാടാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. എംഎൽഎ എന്ന നിലയ്‌ക്കുള്ള പ്രതികരണം അവിടെ അറിയിക്കും. ഗണേഷ് കുമാർ പറഞ്ഞു. ബോർഡ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിവാദത്തിന്റെ തുടക്കം മുതൽക്കുതന്നെ എൻഎസ്എസിനെ അനുകൂലിക്കുന്ന നിലപാടാണ് ഗണേഷ് കുമാർ സ്വീകരിച്ചിരുന്നത്. വിഷയത്തെ രാഷ്‌ട്രീയപരമായി എതിരിടാൻ ഒരുങ്ങുമ്പോൾ മുന്നണിയിലെ എംഎൽഎ തന്നെ എതിർചേരിയിൽ നിൽക്കുന്നത് സിപിഎമ്മിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിഷയം ചർച്ച ചെയ്യേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനമെടുത്തിട്ടും നേതാക്കൾ പലവിധ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
















Comments