സൗദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത് തനിക്ക് അത്ഭുതമായി തോന്നിയെന്നും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. താൻ പോയ ഒരിടത്തും ബാങ്കുവിളി കേൾക്കാൻ സാധിച്ചില്ല. സംഭവം തിരക്കിയപ്പോൾ പള്ളിക്ക് പുറത്ത് ശബ്ദം കേട്ടാൽ വിവരമറിയും എന്നാണ് അറിയാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. യുഎഇയിലെ അൽഐൻ മലയാളി സമാജത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദിയിലെത്തിയപ്പോൾ അവിടെയെല്ലാം എക്‌സ്ട്രീമിസ്റ്റുകൾ ആയിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ഞാൻ പോയ ഒരിടത്തും ബാങ്കുവിളി കേട്ടില്ല. ചുറ്റും പള്ളികളും ഉണ്ടായിരുന്നു. സംഭവം അടുത്തുള്ള ഒരാളോട് തിരക്കിയപ്പോഴാണ് തനിക്ക് വിവരം അറിയാൻ സാധിച്ചത്, ബാങ്കുവിളി പുറത്തുകേട്ടാൽ അവൻ വിവരമറിയും. പബ്ലിക് ന്യൂയിസൻസാണ്. അവിടുത്തെ ക്രിസ്ത്യൻ പള്ളിയുടെ അടുത്തുകൂടി പോയപ്പോഴും ഒരു മൈക്ക് പോലും പുറത്തുകാണാൻ സാധിച്ചില്ല. ഇവിടെയാണെങ്കിൽ പത്ത് മൈക്കും കെട്ടിവെച്ച് ദൈവത്തെ ഇറക്കി നാടുനീളെ വിടുതൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ആരാധനയ്‌ക്കും സ്വാതന്ത്ര്യമുള്ള സ്ഥലമായിട്ടാണ് തനിക്ക് സൗദിയെ മനസിലാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങൾക്കും ആരാധന സ്വാതന്ത്ര്യം എന്ന രീതി ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
Comments