കോട്ടയം: ചങ്ങനാശേരിയിൽ ഹോട്ടൽ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയ്‌ക്ക് നേരെ മർദ്ദനം. ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിയാണ് ഭക്ഷണം കഴിക്കാൻ എത്തിയവരുടെ മർദ്ദനത്തിനിരയായത്. സപ്ലയറായ യുവാവിന്റെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു എന്നാണ് ആരോപണം. പൊറോട്ടയ്‌ക്ക് സൗജന്യമായി കറി നൽകിയില്ല എന്നാരോപിച്ചായിരുന്നു മർദ്ദനമെന്നാണ് പരാതി.
ഞായറാഴ്‌ച്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കുന്നതിനെത്തിയ മൂന്നംഗ സംഘം അക്രമം കാണിക്കുകയായിരുന്നു. കടയിലെത്തിയ ഇവർ പൊറോട്ട ഓർഡർ ചെയ്തു. സപ്ലയർ പൊറോട്ട കൊണ്ടു വെച്ചതിന് പിന്നാലെ സൗജന്യമായി കറി കൂടി വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ സംഘം സപ്ലൈയറെ ആക്രമിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു. ആക്രമണത്തിൽ തൊഴിലാളിയുടെ തല പൊട്ടി.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി കേസെടുത്തു. പരിക്കേറ്റ ജീവനക്കാരനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments