Kottayam - Janam TV

Kottayam

ഇല്ലിക്കൽ ഷാപ്പിനു മുന്നിൽ കത്തിക്കുത്ത്; വയോധികൻ മരിച്ചു ; അലഞ്ഞു തിരിഞ്ഞു നടന്ന ആൾ കസ്റ്റഡിയിൽ

കോട്ടയം: കോട്ടയത്ത് കള്ളു ഷാപ്പിനു മുന്നിൽ കുത്തേറ്റ് വയോധികൻ മരിച്ചു. കോട്ടയം കുമരകം റോഡിൽ ഇല്ലിക്കൽ കവലലെ ഷാപ്പിനു മുന്നിൽ തിങ്കൾ രാത്രി 9 മണിയോടെയാണ് സംഭവം ...

മൊതലാളി, ചങ്കച​ഗച​ഗ!!! റോഡിൽ കോഴിച്ചാകര; ഓടിക്കൂടി നാട്ടുകാർ; വാരിക്കൂട്ടി ചാക്കിലാക്കി; ഇനി രണ്ടാഴ്ച ചിക്കൻ തന്നെ വിഭവം

ചാളച്ചാകര, അയലച്ചാകര, ചെമ്മീൻച്ചാകര.. ദേ ഇപ്പോൾ കോഴിച്ചാകരയും.. മീൻ ചാകര സുപരിചതമാണെങ്കിലും ഇറച്ചി ചാകരയെക്കുറിച്ച് നാം കേട്ടിരിക്കില്ല. കോട്ടയം നാ​ഗമ്പടത്താണ് കോഴിച്ചാകരയുണ്ടായത്. വന്നവരും പോയവരുമെല്ലാം ഇറച്ചിക്കോഴികളെ ചാക്കിലാക്കി ...

പുഷ്പ സിനിമയെ അനുകരിച്ച് വിദ്യാർത്ഥികൾ ; സഹപാഠിയെ ന​ഗ്നനാക്കി ‍ദൃശ്യങ്ങൾ പകർത്തി; കുട്ടി മുമ്പും ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തൽ

കോട്ടയം: പാലായിലെ സ്കൂളിൽ വിദ്യാർത്ഥിയെ ന​ഗ്നനാക്കി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയെ അനുകരിച്ചാണ് വിദ്യാർത്ഥികൾ ഇത് ...

ഒന്ന് ‘ഒഫീഷ്യൽ’ ആകണമെങ്കിൽ‌ എന്തൊരു പാടാ..!! സബ് രജിസ്ട്രാർ ഓഫീസിൽ വൈദ്യുതിയില്ല, ജനറേറ്റർ വാടകയ്‌ക്കെടുത്ത് ‘കാര്യം’ നടത്തി ദമ്പതികൾ

കോട്ടയം: സബ് രജിസ്ട്രാർ ഓഫീസിൽ ജനറേറ്ററുമായെത്തി വിവാഹ സർട്ടിഫിക്കറ്റെടുത്ത് മടങ്ങി നവദമ്പതികൾ. കോട്ടയം പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിലാണ് സംഭവം. പ്രവാസികളായ ദമ്പതികളാണ് വിവാഹ സർട്ടിഫിക്കറ്റ് എടുക്കാനായി ...

സ്വകാര്യ ബസിന്റെ ഇടതു വശത്തുകൂടി ഓവർടേക്കിംഗ്; ഇടയിൽപെട്ട യുവതിയുടെ അത്ഭുത രക്ഷപെടൽ; KSRTC ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം: സ്വകാര്യ ബസിന്റെ ഇടതു വശത്തുകൂടി അപകടകരമായി ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ബസിന്റെ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം കോട്ടയം കൊടുങ്ങൂരിലുണ്ടായ സംഭവത്തിലാണ് പൊലീസ് നടപടി. ...

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കുട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ ഫാമുകളിലെ പന്നികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ...

ജിമ്മിൽ നിന്ന് മടങ്ങവേ 20 കാരി ഓടിച്ച ബുള്ളറ്റ് വൈദ്യുതി പോസ്റ്റിലിടിച്ചു ; ദാരുണാന്ത്യം

കോട്ടയം ; കോട്ടയം ആർപ്പൂക്കരയില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് 20 കാരി മരിച്ചു . ബുള്ളറ്റോടിച്ചിരുന്ന വില്ലുന്നി സ്വദേശി നിത്യയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ...

ഡ്രൈവർക്ക് നെഞ്ചുവേദന; ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം

കോട്ടയം: യാത്രക്കിടെ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി. കോട്ടയം ചങ്ങാനശ്ശേരിക്ക് സമീപം കുരിശുമൂട് ജം​ഗ്ഷനിലാണ് അപകടം നടന്നത്. ബസിന്റെ മുൻവശം പൂർണമായി ...

” കട്ടിലൊക്കെ ഒഴുകി നടക്കുന്നു, കൃഷിയും നശിച്ചു”; കോട്ടയത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കോട്ടയം: ശക്തമായ മഴയെ തുടർന്ന് കോട്ടയത്ത് വിവിധയിടങ്ങളിൽ വെള്ളം കയറി. ചങ്ങനാശേരി താലൂക്കിലെ താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. പുതുപ്പള്ളിയിലും, കൊട്ടാരത്തിൽകടവിലും വെള്ളം കയറിയ നിലയിലാണ്. പ്രദേശത്തെ ...

ശബരിമല തീർത്ഥാടനത്തിൽ സർക്കാർ അലംഭാവം ഉപേക്ഷിക്കണം; ഭക്തർക്ക് ദർശനം സാധ്യമാകാതെ മാല ഊരേണ്ടി വന്നാൽ കനത്ത പ്രതിഷേധം നേരിടേണ്ടി വരും: ഹിന്ദു ഐക്യവേദി

കോട്ടയം: ശബരിമല തീർത്ഥാടനത്തിൽ സർക്കാർ അലംഭാവം ഉപേക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി. ഏതെങ്കിലും ഭക്തന് ദർശനം സാധ്യമാകാതെ മാല ഊരേണ്ടി വന്നാൽ കനത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും എരുമേലിയിലും ...

വൈക്കത്ത് ഇരട്ടക്കൊലപാതകം; ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്

കോട്ടം: വൈക്കത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി കീഴടങ്ങി. ശിവപ്രിയ(30) അമ്മ ഗീത (58) എന്നിവരാണ് മരിച്ചത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷിനെ പൊലീസ് അറസ്റ്റ് ...

സിറോ മലബാർ സഭ ചങ്ങനാശേരി രൂപതയ്‌ക്ക് ഇനി പുതിയ ഇടയൻ; അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു

കോട്ടയം: സിറോ മലബാർ സഭ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു. ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ...

ശബരിമലയിലെത്തുന്ന ഭക്തർക്ക് ദർശന സൗകര്യം ഉറപ്പാക്കും; ആചാര സംരക്ഷണത്തിന് ഏതറ്റം വരെയും പോകും: ശബരിമല അയ്യപ്പ സേവാ സമാജം

കോട്ടയം: ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കാനും ആചാര സംരക്ഷണത്തിനും ഏതറ്റം വരെയും പോകുമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം. ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ...

മണ്ണുമാന്തി യന്ത്രത്തിൽ തല കുടുങ്ങി; വീട്ടുടമയ്‌ക്ക് ദാരുണാന്ത്യം; അപകടം ഓപ്പറേറ്ററില്ലാത്തപ്പോൾ യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ

കോട്ടയം: മണ്ണുമാന്തി യന്ത്രത്തിനിടയിൽ കുടുങ്ങി വീട്ടുടമ മരിച്ചു. കോട്ടയം പാലായിലാണ് സംഭവം. കരൂർ സ്വദേശി പോൾ ജോസഫാണ് മരിച്ചത്. വീട്ടുപറമ്പിൽ ജോലിയ്ക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രത്തിൽ കയറി ...

വർഷങ്ങൾക്ക് ശേഷം പിറന്ന ഏക മകൻ സ്കൂളിൽ‌; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

കോട്ടയം: വിവാഹം കഴിഞ്ഞ് 28 വർഷത്തിന് ശേഷം പിറന്ന മകൻ സ്കൂളിൽ പോയ സമയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. കോട്ടയം ജില്ലയിലെ കടനാട്ടിലാണ് സംഭവം. കണക്കൊമ്പില്‍ ...

വീടിനുള്ളിൽ അനക്കമില്ല; പരിശോധിച്ച ബന്ധുക്കൾ ഞെട്ടി; ഭാര്യയും ഭർത്താവും മരിച്ച നിലയിൽ

കോട്ടയം: ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടനാടിലാണ് സംഭവം. കാവുകണ്ടം സ്വദേശി റോയ് (55), ഭാര്യ ജാൻസി (50) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്കായിരുന്നു സംഭവം. ...

സിനിമാ നിർമാതാവെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം സ്ഥാപിക്കും, പിന്നാലെ പീഡനം; സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് പണം തട്ടിയെന്നും പരാതി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി കൃഷ്ണ രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ സ്വദേശിനിയായ യുവതി ...

അമ്മയുടെ കണ്ണ് വെട്ടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പിന്നിൽ നാടോടി സ്ത്രീകൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: പുതുപ്പള്ളിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. 6 മാസം പ്രായമുള്ള കുഞ്ഞിനെയാണ് നാടോടി സ്ത്രീകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അമ്മയുടെ സമയോചിതമായ ...

എക്സാലോജിക് വെറും ഒരു കറക്ക് കമ്പനി ; പിണറായി വിജയൻ എന്ന കള്ളനാണയത്തെ നന്നായി അറിയാം; എന്ത് വന്നാലും കേസുമായി മുന്നോട്ട് തന്നെയെന്ന് ഷോൺ ജോർജ്

കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി മുന്നോട്ട് തന്നെ പോകുമെന്ന് പരാതിക്കാരൻ ഷോൺ ജോർജ്. മുഖ്യമന്ത്രിയുടെ മകളാണെന്ന് അറിഞ്ഞ് തന്നെയാണ് കേസ് കൊടുത്തിരിക്കുന്നതെന്നും ...

തൊഴിലാളികളുടെ ക്ഷാമം; ചങ്ങനാശേരിയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചുപൂട്ടി

കോട്ടയം: ചങ്ങനാശേരിയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചുപൂട്ടി. തൊഴിലാളികളുടെ ക്ഷാമത്തെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ചങ്ങനാശേരിയിലെ കുരിശുംമൂടാണ് കോഫി ഹൗസ് പ്രവർത്തിക്കുന്നത്. നിരവധി രാഷ്ട്രീയ, സാംസ്കാരിക ...

രണ്ട് ദിവസം മുമ്പ് കാണാതായി; പിന്നെ കണ്ടത് മൃതദേഹം; വിദ്യാഭ്യാസ വകുപ്പ് ഓഫീസർ സീനിയർ സൂപ്രണ്ട് മരിച്ച നിലയിൽ; ജോലി സമ്മർദ്ദം ആരോപിച്ച് ബന്ധുക്കൾ

കോട്ടയം: വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫീസർ സീനിയർ സൂപ്രണ്ടിനെ മരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരമംഗലം സ്വദേശി ശ്യാം കുമാറിനെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം ...

അസഹ്യമായ ദുർഗന്ധം, പരിശോധിച്ച നാട്ടുകാർ കണ്ടെത്തിയത് മൃതദേഹം; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വട്ടമൂട് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ...

കുടുംബശ്രീയുടെ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി

കോട്ടയം: കോടിമതയിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീയുടെ ഫ്ലോട്ടിംഗ് ബോട്ട് റെസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ബോട്ട് മുങ്ങിയത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് കോടിമത ...

ട്രാവലര്‍ അപകടത്തില്‍പ്പെട്ട് 7 വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്

കോട്ടയം: ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഏഴ് പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് മേലടുക്കത്ത് വച്ചാണ് അപകടമുണ്ടായത്. പോണ്ടിച്ചേരി കാരയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കോട്ടയം ...

Page 1 of 18 1 2 18