ആലപ്പുഴ: കഥകളി കലാകാരൻ ആർഎൽവി രഘുനാഥ് മഹിപാൽ (25) അരങ്ങിൽ കുഴഞ്ഞു വീണ് മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
കുഴഞ്ഞുവീണ് ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
















Comments