ഹൈദരാബാദ്: സ്പീക്കർ എ.എൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിനെതിരെ ഹൈദരാബാദിലും പ്രതിഷേധം. രാമധർമ്മ പ്രചാരസഭയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഹൈദരാബാദ് ഇസിഐഎൽ കമലാ നഗർ അയ്യപ്പക്ഷേത്രത്തിൽ നാമജപ യാത്രയായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിരവധി മലയാളികളും പങ്കെടുത്തു.
108 നാളികേരം ഗണപതി ഭഗവാനു മുന്നിൽ ഉടച്ചാണ് പരിപാടി ആരംഭിച്ചത്. രാമധർമ്മ പ്രചാര സഭ വർക്കിംഗ് പ്രസിഡൻഡ് ഡോ. കെ.പി രഘുനാഥ് മേനോൻ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രക്ഷാധികാരി അരമന ഉണ്ണികൃഷ്ണൻ, ക്ഷേത്രം പ്രസിഡന്റ് കെകെ വിജയൻ, രഞ്ജിത്ത് ആർ നായർ, എസ് രാമചന്ദ്രൻ നായർ, ബാലഗോകുലം ഭാഗ്യ നഗർ പ്രസിഡന്റ് മാധവൻ നമ്പൂതിരി തുടങ്ങിയവരും പരിപാടിയിൽ സംസാരിച്ചു.
ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ട് സ്പീക്കർ നടത്തിയ പരാമർശത്തിൽ കേരളത്തിലും പ്രതിഷേധം ശക്തമാകുകയാണ്. സ്പീക്കർ മാപ്പുപറയാതെ പിന്നോട്ടില്ലെന്നാണ് എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ നിലപാട്. വിഷയം കൂടുതൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട്.
Comments