ഗർഭകാലത്ത് ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നിലനിർത്താൻ ചില നുറുങ്ങു വഴികൾ ഇതാ..  
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഗർഭകാലത്ത് ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നിലനിർത്താൻ ചില നുറുങ്ങു വഴികൾ ഇതാ..  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 05:14 pm IST
FacebookTwitterWhatsAppTelegram

എല്ലാ സ്ത്രീകളെയും സംബന്ധിച്ച് ഒരു സ്വപ്ന സാക്ഷാത്കാരമാണ് അമ്മയാവുക എന്നത്.. ഒരു പെണ്‍കുട്ടി ഒരു സ്ത്രീയായി മാറുന്ന അവസരമാണിത്. അമ്മയാകാന്‍ പോകുന്ന സ്ത്രീക്ക് മാത്രമല്ല കുടുംബത്തിന്‍റെ മുഴുവന്‍ ആഘോഷവേളയാണിത്. ഗർഭധാരണം, സ്ത്രീകളുടെ മാതൃത്വത്തിലേക്കുള്ള യാത്രയാണ്. ഈ യാത്രയിൽ അമ്മയാകാന്‍ പോകുന്ന സ്ത്രീയ്‌ക്ക് സ്നേഹവും പിന്തുണയും ഏവരും  ആവോളം നൽകുന്നു.

ഗര്‍ഭകാലത്തെ സമയങ്ങൾ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടങ്ങളില്‍ ഒന്നാണ്. ആവശ്യത്തിലധികം ശ്രദ്ധയും പരിചരണവും നല്‍കേണ്ടതും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുമായ സമയമാണ്. ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ പ്രകടമാകുന്ന കാലമാണ്. കൂടാതെ വളരെ വെല്ലുവിളി നിറഞ്ഞ സമയം കൂടിയാണ്. എന്നാല്‍ ഏതെങ്കിലും ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണ് ഗർഭിണിയായ സ്ത്രീയെങ്കിൽ ഇത്തരമൊരു സമയത്ത് ഉറപ്പായും എന്തു ചെയ്യണം എന്നറിയാതെ ഒന്ന് പകച്ചു പോകും. തീര്‍ച്ചയായും ഗർഭകാലത്ത് ജോലി ചെയ്യുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ല. എങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടും ശരീരത്തെ ആരോഗ്യ പൂര്‍ണ്ണമായി നിലനിര്‍ത്തിക്കൊണ്ടും ഒക്കെ  സന്തോഷപൂര്‍വ്വം തൊഴില്‍ മേഖലയെ ഒപ്പം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നതാണ്.

ഇന്നത്തെ കാലത്ത് മിക്ക സ്ത്രീകളും തങ്ങളുടെ ഗര്‍ഭകാലത്ത് ജോലി തുടരാറുള്ളവരാണ്. എന്നിരുന്നാലും, ഇത്തരമൊരു സാഹചര്യം ചിലപ്പോള്‍ നിങ്ങളുടെ ജോലി സ്ഥലങ്ങളില്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. അതുകൊണ്ടു  ഗര്‍ഭകാല നാളുകളില്‍ ഓരോ സ്ത്രീയും, തന്റെ തൊഴില്‍ മേഖലകളെ ഏത് രീതിയില്‍ ആരോഗ്യ പൂര്‍ണ്ണമായി മുന്നോട്ട് കൊണ്ടുപോകണം എന്ന് തിരിച്ചറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാല നാളുകളില്‍ ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഗര്‍ഭകാലത്തില്‍ അനുഭവപ്പെടുന്ന ശരീരത്തിന്റെ അസ്വസ്ഥതകളെ എങ്ങനെ നേരിടണമെന്നും ചില പോംവഴികൾ നമുക്ക് നോക്കാം. ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ  നിലനിർത്താനുള്ള നുറുങ്ങുവിദ്യകൾ ഇതാ…

1. ജോലിക്കിടയില്‍ അടിക്കടി ഇടവേളകള്‍ എടുക്കുക. ഇരുന്നിടത്ത് തന്നെ ചടഞ്ഞ് ഇരിക്കാതെ ഒന്ന് എഴുന്നേറ്റു കുറച്ച് നേരം നടക്കുന്നതും ഒന്ന് ചുറ്റി കറങ്ങുന്നതും ഒക്കെ നിങ്ങളെ ഉന്മേഷവതിയാക്കും. ലൈറ്റുകള്‍ അണച്ച് നിങ്ങളുടെ കണ്ണുകള്‍ അടച്ച് കുറച്ച് നേരം വെറുതെ ഇരിക്കുക. കഴിയുമെങ്കില്‍ കാലുകള്‍ പതുക്കെ മുകളിലേക്ക് ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യാം. ഇതുവഴി നിങ്ങള്‍ക്ക് നിങ്ങളെ സ്വയം റീചാര്‍ജ് ചെയ്യാൻ സാധിക്കും.

2.വെള്ളമോ ജ്യൂസോ ധാരാളം കുടിക്കുക. നിങ്ങളുടെ മേശയിലോ ജോലിസ്ഥലത്തോ എപ്പോഴും ഒരു വാട്ടര്‍ ബോട്ടില്‍ സൂക്ഷിക്കുക. കുറേശ്ശെ കുറേശ്ശെയായി ഇടയ്‌ക്കിടയ്‌ക്ക് ഇതില്‍ നിന്ന് ഓരോ സിപ്പ് എടുത്തുകൊണ്ടിരിക്കുക. കാരണം ശരീരത്തീൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇത് പ്ലാസന്റയുടെയും അമ്നിയോട്ടിക് ദ്രാവകത്തിന്റെയും വികാസത്തെ സഹായിക്കുന്നു. മൂത്രത്തിൽ അണുബാധ വരാതെ തടയുന്നു. ഇടയ്‌ക്കിടെ ലഘുഭക്ഷണങ്ങൾ( പഴങ്ങൾ, നട്സ്, ബദാം, etc) കഴിക്കുന്നതും നല്ലതാണ്.

3.ലാപ്ടോപ്, കമ്പ്യൂട്ടർ മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിച്ച് ജോലി ചെയ്യുമ്പോൾ സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുന്നത് നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞിനും നിരവധി നേട്ടങ്ങൾ ഉണ്ടാക്കും. സ്‌ക്രീനുകളിൽ ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് കണ്ണിന് ബുദ്ധിമുട്ട്, ഉറക്കത്തിന്റെ ക്രമം കുറയ്‌ക്കുക, സമ്മർദ്ദം എന്നിവയ്‌ക്ക് കാരണമാകും. അതുകൊണ്ട് ഇവ ദീർഘനേരം ഉപയോഗിക്കുന്നത് ഒഴിവാക്കുക.

4.നല്ല ലോവര്‍ ബാക്ക് പിന്തുണയുള്ള ക്രമീകരിക്കാവുന്ന ഒരു കസേര ഉപയോഗിക്കുകയാണെങ്കില്‍ ദീര്‍ഘനേരം ഉള്ള നിങ്ങളുടെ ഇരിപ്പ് വളരെ എളുപ്പവും സുഖകരമുള്ളതാക്കാനും സാധിക്കുന്നു. നിങ്ങളുടെ കസേര ക്രമീകരിക്കാന്‍ കഴിയുന്ന ഒന്നല്ലെങ്കില്‍, നിങ്ങളുടെ പിന്നില്‍ ഒരു അധിക പിന്തുണ നല്‍കുന്നതിനായി ഒരു ചെറിയ തലയിണ പോലെ എന്തെങ്കിലും ഉപയോഗിക്കാം. ശരീരത്തുണ്ടാകുന്ന വീക്കം കുറയ്‌ക്കുന്നതിനായി നിങ്ങളുടെ കാലുകള്‍ ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യുന്നത് നല്ലതാണ്.

5. ഒരുപാട് നേരം എഴുന്നേറ്റു നിന്ന് ജോലി ചെയ്യേണ്ട ഒരാളാണെങ്കില്‍ നിങ്ങളുടെ കാലുകളിലൊന്ന് ഒരു ഫുട്ട്‌റെസ്റ്റിലോ സ്റ്റൂളിലോ ഉറപ്പിച്ച് നിര്‍ത്തുക. ഇടയ്‌ക്കിടെ ഉറപ്പിച്ചു വെച്ച കാലുകള്‍ പരസ്പരം മാറ്റുക. ഗ്രിപ്പുള്ള ഏറ്റവും മികച്ച ഷൂസുകള്‍ തന്നെ ഉപയോഗിക്കാം. അതുപോലെ ഇടയ്‌ക്കിടെ ഇടവേളകള്‍ എടുക്കുക.

6. ചെരിയുമ്പോഴും എന്തെങ്കിലും എടുക്കുമ്പോഴും ഒക്കെ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങള്‍ ജോലിക്കിടയില്‍ ഏതെങ്കിലും ഭാരം ഉള്ളതോ ഇല്ലാത്തതോ ആയ വസ്തുക്കള്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ അരക്കെട്ട് വളയ്‌ക്കാതെ നിങ്ങളുടെ കാല്‍മുട്ടുകള്‍ കൊണ്ട് കുനിഞ്ഞ് എടുക്കാന്‍ ശ്രമിക്കുക. ആ വസ്തുവിന്റെ ഭാരം അത് എത്ര കുറവാണെങ്കില്‍ കൂടി അത് നിങ്ങളുടെ ശരീരത്തോട് ചേര്‍ത്ത് വയ്‌ക്കുക. കാലുകള്‍ ഉപയോഗിച്ചു കൊണ്ട് ഉയര്‍ത്തുക. ഇതിനായി നിങ്ങളുടെ ചുമലുകള്‍ അല്ല ഉപയോഗിക്കേണ്ടത്. എന്തെങ്കിലും എടുക്കുന്ന സമയത്ത് ശരീരം വളച്ചൊടിക്കുന്നത് ഒഴിവാക്കുക.

7. നിങ്ങള്‍ക്ക് പ്രശ്‌നങ്ങളോ ശരീരവിഷമതകളോ എന്തെങ്കിലും അനുഭവപ്പെട്ടാല്‍ ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകനോടോ ഏറ്റവും അടുത്ത സുഹൃത്തിനോടോ തുറന്നു പറയുക. ഏതെങ്കിലും തരത്തിലുള്ള സങ്കീർണമായ സാഹചര്യങ്ങളില്‍  ഒന്ന് നിങ്ങള്‍ക്ക് ജോലി ചെയ്യുന്ന സമയത്ത് നേരിടേണ്ടി വരുന്നു എന്നുണ്ടെങ്കില്‍ (നിങ്ങളുടെ ജോലി  ദീർഘനേരം നിൽക്കുന്നതോ ഇരിക്കുന്നതോ യാത്ര ചെയ്യേണ്ടിവരുന്നതോ ആണെങ്കിൽ  ഗൈനക്കോളജിസ്റ്റിനെ സമീപിച്ചിട്ട് മാത്രം ജോലിയ്‌ക്ക് തയാറാവുക. ചില അപൂർവ സന്ദർഭങ്ങളിൽ ഗർഭകാലത്ത് കർശനമായ ബെഡ് റെസ്റ്റ് ആവശ്യമായി വന്നേക്കാം.) തീര്‍ച്ചയായും ഇത് നിങ്ങളുടെ ജോലി സ്ഥാപനത്തിലെ  സഹപ്രവര്‍ത്തകനെയോ ഉയർന്ന ഉദ്യോഗസ്ഥനെയോ അറിയിച്ച് വേണ്ട തീരുമാനങ്ങള്‍ ഉടന്‍ തന്നെ കൈക്കൊള്ളുക. നിങ്ങളുടെ ഈ ഗര്‍ഭകാല വേളയില്‍ ജോലിയുടെ ചുമതലകള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതകള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി ഒരുമിച്ച് ഒരു തീരുമാനത്തില്‍ എത്തുക.

Tags: PREGNANCYSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies