ആലപ്പുഴ: കഴിഞ്ഞ ദിവസം മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണം തേടി പോലീസ്. നിലവിൽ കാറിൽ നിന്നും ഇൻഹേലറുകളും മൊബെെൽ ഫോണും മാത്രമാണ് കണ്ടുപിടിച്ചിട്ടുള്ളത്. ഇതിൽ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ചതാണോ മരണകാരണം എന്നതിനെ കുറിച്ചുള്ള അന്വേഷണങ്ങളാണ് പുരോഗമിക്കുന്നത്.
മരിച്ച കൃഷ്ണപ്രകാശ് ആസ്ത്മയ്‌ക്ക് ഏറെ കാലമായി ആസ്ത്മയ്‌ക്ക് ചികിത്സ നേടിയിരുന്നു. ഇയാളുടെ കാറിൽ സൂക്ഷിച്ചിരുന്ന ഇൻഹേലർ പൊട്ടിത്തെറിച്ചതാണോ മരണകാരണം എന്നും അന്വേഷിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല അപകടത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനം പരിശോധിച്ച ഫോറന്‍സിക് സംഘം ജില്ലാ പൊലീസ് മേധാവിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൃഷ്ണപ്രകാശ് സഞ്ചരിച്ചിരുന്ന കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വിദഗ്ധ പരിശോധനകളിലൊന്നും കാറിന് തീപിടിക്കാൻ സാഹചര്യത്തിലുള്ള ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.
Comments