തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവേ സപ്ലൈകോയിൽ സാധനങ്ങൾക്ക് ക്ഷാമം . 13 ഇനം സബ്‌സിഡി ഉത്പന്നങ്ങള്‍ നിശ്ചിത അളവില്‍ പൊതുവിപണിയില്‍ നിന്നും വാങ്ങുന്നതിന് 1383 രൂപ നല്‍കേണ്ടി വരുമ്പോള്‍ സപ്ലൈകോയില്‍ ഇത് 756 രൂപയ്‌ക്ക് ലഭിക്കുന്നതായും മന്ത്രി ജി ആർ അനിൽ പറഞ്ഞിരുന്നു . എന്നാൽ വില കുറഞ്ഞ മട്ട അരിയും മുളകും വൻപയറും കടലയും ഇപ്പോഴും ലഭ്യമല്ല. സപ്ലൈകോ ഔട്ട്ലറ്റില് ആറോ ഏഴോ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ എപ്പോഴും ലഭ്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം . സ്റ്റോക് എത്തിക്കാനുള്ള താമസം മാത്രമാണ് ഉള്ളത്. ഓണത്തിന് എല്ലാ ഉല്‍പ്പന്നങ്ങളും ഉറപ്പാക്കുമെന്നും ഇതിനുള്ള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത് .
സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായെങ്കിലും സപ്ലൈകോയില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്നതില്‍ തടസമുണ്ടായിട്ടില്ല. ചില ഉത്പന്നങ്ങള്‍ മാസത്തിലെ അവസാന ദിവസങ്ങളിലും ആദ്യദിവസങ്ങളില്‍ ഇല്ലാതെ വരുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. ഈ ഓണക്കാലത്ത് സംസ്ഥാനത്ത് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോ അരി സ്‌പെഷ്യല്‍ ആയി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
13 ഇനം അവശ്യസാധനങ്ങള്‍ 2016 ഏപ്രില്‍ മാസത്തെ വിലയ്‌ക്കാണ് നല്‍കുന്നതെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതുമുലം സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ശരാശരി 315 കോടി രൂപയാണ് ചെവല് വരുന്നതെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവാണ് .മാതൃകാപരമായ പൊതുവിതരണ സമ്പ്രദായമാണ് കേരളത്തിലുള്ളത്. ഇക്കാര്യത്തില്‍ സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ചയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു .
















Comments