പ്രിൻസ് എന്ന് ആരാധകർ വിളിക്കുന്ന തെലുങ്ക് സൂപ്പർ താരം ഘട്ടമേനനി മഹേഷ് ബാബുവിന് ഇന്ന് 48-ാം പിറന്നാൾ. ടോളിവുഡിൽ പണം വാരൽ സിനിമകളുടെ തലതൊട്ടപ്പനാണ് മഹേഷ് ബാബു. പോക്കിരിയെന്ന സിനിമയോടെ മഹേഷ് ബാബു സൂപ്പർ സ്റ്റാർ പദവിയിലേക്ക് നടന്നു കയറി. പിന്നീട് ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. കോളിവുഡിൽ വിജയിയും ഹിന്ദിയിൽ സൽമാൻ ഖാനും പ്രധാന താരങ്ങളായി.
ഭൂമിക ചൗളയ്‌ക്കൊപ്പം സ്‌ക്രീനിലെത്തിയ ഒക്കാഡു എന്ന ചിത്രം കരിയറിൽ വലിയ വഴിത്തിരിവായി. മൾട്ടി മില്യണയർ ബിസിനസുകാരനായെത്തിയ മഹർഷി എന്ന ചിത്രം ബോക്‌സ് ഓഫീസിൽ നിന്ന് 200 കോടിയോളം വരിയിരുന്നു.അത്താടു,ദൂക്കുദു, ബിസിനെസ്മാൻ തുടങ്ങിയവയാണ് താരത്തിന്റെ കരിയറിലെ പ്രധാന ചിത്രങ്ങൾ. മുരളി മോഹൻ നായകനായ നീദ എന്ന ചിത്രത്തിൽ ബാല താരമായിട്ടായിരുന്നു മഹേഷിന്റെ സിനിമാ അരങ്ങേറ്റം. നായകനായി അരങ്ങേറിയ രാജകുമാറുദു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള നന്ദി അവാർഡ് നേടി.
തെലുങ്കിലെ മുതിർന്ന നടൻ കൃഷ്ണയുടെയും ഘട്ടമനേനി ഇന്ദിരാദേവിയുടെയും മകനായും 1975ൽ മദ്രാസിലായിരുന്നു മഹേഷിന്റെ ജനനം. പഠിച്ചതും ചെന്നൈയിലെ ലയോള കോളേജിൽ തന്നെ. മഹേഷ് ബാബു ഫൗണ്ടേഷൻ വഴി ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത് വാർഷിക വരുമാനത്തിന്റെ 30ശതമാനം. കൂട്ടികളുടെ ഹൃദയ ശസ്ത്രക്രിയയക്കും അവരുടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ പരിഹരിക്കാനും ചെലവഴിക്കുന്നത് കോടികൾ. മകൾ സിത്താര ആദ്യ പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലവും ചാരിറ്റി നൽകിയാണ് മാതൃകയായത്.
2000-ൽ വംശിയെന്ന ചിത്രത്തിൽ ഒപ്പം അഭിനയിച്ച മുൻ മിസ് ഇന്ത്യ യൂണിവേഴ്‌സായ നർമദ ശിരോദ്കറുമായി പ്രണയത്തിലായി. നാലു വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിൽ 2005-ൽ ഇരുവരും വിഹാതിരായി. മക്കളായ ഗൗതം, സിതാര എന്നിവർക്കൊപ്പം ഇത്തവണ സ്‌കോട്ട് ലാൻഡിലാണ് താരം ജന്മദിനം ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഭാര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച നർമദയിപ്പോഴും ബിസിനസും ചാരിറ്റി പ്രവർത്തനങ്ങളും കുടുംബ കാര്യങ്ങളുമായി തിരക്കിലാണ്.
Please get in touch with us for enquiries through the below given details. 🙏
Ph No: 7449898989(Whatsapp Only).
Email: Help@maheshbabufoundation.org #MaheshbabuFoundation #MBforSavingHearts @urstrulymahesh pic.twitter.com/UvJCItux5f— Mahesh Babu Foundation (@MBfoundationorg) March 7, 2022
“>
Comments