റിയാദ്; ആളുമാറി യുവതിക്ക് ഫോൺ ചെയ്തതിന് പിന്നാലെ ക്ഷമാപണം നടത്തി സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോ. സുഹൃത്തിനെ ഹോട്ടൽ മുറിയിലെ ഫോണിൽ നിന്ന് വിളിച്ച ഫോൺകോളാണ് യുവതിക്ക് പോയത്.
ഒരു സുഹൃത്തിനെയാണു വിളിച്ചതെന്നും ആളു മാറി കോൾ വന്നതാണെന്നും ക്രിസ്റ്റ്യാനോ ഫോണിൽ പറഞ്ഞു. എന്നാൽ ഞാൻ നിങ്ങളുടെ സുഹൃത്താണെന്നാണ് ഹലീമ മറുപടി പറയുന്നത്. സുഹൃത്തിനോടൊപ്പം റൊണാൾഡോ താമസിക്കുന്ന ഹോട്ടലിൽ എത്തിയതാണെന്നും താനൊരു സെലിബ്രിറ്റിയാണെന്നും ഹലീമ പറഞ്ഞു. എന്നാൽ റൊണാൾഡോ ക്ഷമ പറഞ്ഞപ്പോൾ, ഇതാണു ലോകത്തെ മികച്ച തെറ്റെന്നായിരുന്നു ഹലീമയുടെ മറുപടി.
മുൻ അറബ് മാദ്ധ്യമ പ്രവർത്തകയായ ഹലീമ ബോളണ്ടിനെയാണ് റൊണാൾഡോ ആളുമാറി ഫോൺ വിളിച്ചത്.കുവൈത്ത് സ്വദേശിനിയായ ഹലീമ ബോളണ്ട് 2007ലെ ‘മിസ് അറബ് ജേണലിസ്റ്റ്’ പുരസ്‌കാരം നേടിയ ടിവി അവതാരകയാണ്. ഇൻസ്റ്റഗ്രാമിൽ 3.6 മില്യൺ ആരാധകരാണ് അവരെ പിന്തുടരുന്നത്. റൊണാൾഡോയുടേയും ഹലീമയുടേയും ഫോൺ സംഭാഷണം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Cristiano Ronaldo hizo una llamada y se equivocó de número.
Hizo que el día de esta mujer fuera el mejor de su vida 😂
pic.twitter.com/sYtjhRZlPU— REAL MADRID 💜 (@RM_is_ALL) August 4, 2023
“>
Comments