ന്യൂഡൽഹി: ഡൽഹിയിൽ ഗാന്ധി മാർക്കറ്റിൽ തീപിടുത്തം. അഗ്നിസുരക്ഷാസേന തീ അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു. 21 ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് പുലർച്ചെയാണ് മാർക്കറ്റിലെ പ്ലൈവുഡ് കടയിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തം ഉണ്ടായ ഉടൻ തന്നെ ഫയർ എൻജിനുകൾ സംഭവ സ്ഥലത്തേക്ക് എത്തിച്ച് തീ അണയ്‌ക്കാനുള്ള നടപടി ആരംഭിച്ചെന്നും തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഫയർ ഓഫീസർ രാജേന്ദ്ര അറിയിച്ചു.
















Comments