ബാഗ്ദാദ്: സ്വവർഗരതി എന്ന പദം മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഇറാഖ്് ഭരണകൂടം. അറബ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ മുൻനിര മാദ്ധ്യമങ്ങളോടും സമൂഹ മാദ്ധ്യമങ്ങളോടുംസ്വവർഗരതി എന്ന പദം ഉപയോഗിക്കുന്നത് നിർത്തണമെന്നും പകരം ‘ലൈംഗിക വ്യതിയാനം’ അല്ലെങ്കിൽ ‘തെറ്റായ ലൈംഗികത’ എന്നുപയോഗിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.
അതേസമയം ഇറാഖി കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ കമ്മീഷന്റെ പ്രസ്താവന പ്രകാരം ‘ ജെൻഡർ’ എന്ന പദം ഉപയോഗിക്കുന്നതിനും ഇറാഖ് നേരത്തെ വിലക്കേർപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് ഇറാക്കിലെ ലൈസൻസുള്ള മൊബൈൽ കമ്പനികളിലെ ആപ്ലിക്കേഷനുകളിൽ നിന്നും ഇന്റർനെറ്റ് കമ്പനികളിൽ നിന്നും ഈ പദം ഉപയോഗിക്കുന്നത് എടുത്തുകളഞ്ഞു.
സ്വവർഗരതി എന്ന തെറ്റായ പദം ഉപയോഗിച്ചാൽ കടുത്ത നിയമ നടപടികൾ കൈകൊള്ളുമെന്നും പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭരണകൂടം നടപ്പിലാക്കുമെന്നും ഇറാഖ് ഭരണകൂട വക്താവ് അറിയിച്ചു. ഇറാഖ് സ്വവർഗ ലൈംഗികതയെ കുറ്റകരമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജ്യത്തെ ശിക്ഷാ നിയമത്തിലെ സദാചാര വ്യവസ്ഥകൾ എൽജിബിടിക്യു വിഭാഗത്തിലെ അംഗങ്ങളെ ലക്ഷ്യം വെക്കുന്നതിന് വ്യാപകമായി ഉപയോഗിച്ചു വരികയാണ്. കഴിഞ്ഞ രണ്ട് മാസമായി പ്രമുഖ ഇറാഖി പാർട്ടികൾ എൽജിബിടിക്യു അവകാശങ്ങൾക്ക് എതിരായ വിമർശനം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ലോകത്തിൽ 60-ൽ അധികം രാജ്യങ്ങളിൽ സ്വവർഗ ലൈംഗികത കുറ്റകരമായിട്ടാണ് കണക്കാക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇത് നിയമപരവുമാണ്.
















Comments