അഗർത്തല: റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കവുമായി ത്രിപുര. റോഹിംഗ്യകൾ ഇന്ത്യയിലേക്ക് കടക്കുന്നതിലുള്ള ഇടനാഴിയായി ത്രിപുരയെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശക്തമായ നടപടികളിലേക്ക് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ത്രിപുര നീങ്ങുന്നത്.
റോഹിംഗ്യകൾ ത്രിപുരയിലേക്ക് പ്രവേശിക്കുന്നത്, ഏത് മാർഗ്ഗത്തിലൂടെയാണെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി മണിക് സാഹ വ്യക്തമാക്കി. ഉനക്കോട്ടി ജില്ലയിലെ ബംഗ്ലാദേശ് അതിർത്തിയിലൂടെയാണ് അവർ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. നദിയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള കമ്പി വേലിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതിലൂടെ നൂഴഞ്ഞു കയറ്റം നടക്കുന്നുണ്ടെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഗ്രാമവാസികളും അത് സ്ഥിരീകരിച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ ഇതിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്രോൺ അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ നുഴഞ്ഞുകയറ്റം തടയാനായി ഉപയോഗപ്പെടുത്തുമെന്നും മാണിക് സാഹ കൂട്ടിച്ചേർത്തു.
മയക്കുമരുന്ന മാഫിയക്കെതിരെ സീറോ ടോളറൻസ് നയമാണ് സംസ്ഥാനം സ്വീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കൂട്ടായ നേതൃത്വത്തിൽ മയക്കുമരുന്ന് രഹിത ത്രിപുര എന്ന് ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
















Comments