ഏകദിന ലോകകപ്പ് അടുത്തിരിക്കെ സൂര്യകുമാര്‍ യാദവിന് ടീം മാനേജ്മെന്റ് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്കി. ഇന്നിംഗ്സിന്റെ അവസാന 10,15 ഓവറുകളില്‍ മിനിമം 45-50 പന്തുകള്‍ നേരിടാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദ്ദേശം. താരത്തെ ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിന് പിന്നാലെ തന്റെ ഏകദിനത്തിലെ പ്രകടനം വിലയിരുത്തി താരവും രംഗതതെത്ത.
‘എന്റെ ഏകദിനത്തിലെ പ്രകടനം വളരെ മോശമായിരുന്നു. അത് ഞാന്‍ അംഗീകരിക്കാന്‍ മടിക്കുന്നില്ല. സത്യസന്ധമായിരിക്കുക എന്നതാണ് പ്രധാനം. കാരണം നമ്മള് എല്ലാം സത്യസന്ധതയെപ്പറ്റിയാണ് സംസാരിക്കുന്നത്.
അതിനാല്‍ നമ്മുടെ പ്രകടനത്തില്‍ സത്യസന്ധത പുലര്‍ത്തണം. എന്നാല്‍ എന്താണ് പ്രധാനമെന്ന് പറഞ്ഞാല്‍ നിങ്ങളുടെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്തും എന്നുള്ളതാണ്. രാഹുല്‍ ഭായിയും രോഹിത് ഭായിയും പറഞ്ഞത് നിങ്ങള്‍ അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യാനായാല്‍ ടീമിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ്. ഇപ്പോള്‍ കാര്യങ്ങള്‍ എന്റെ കൈയ്യിലാണ്. ഉത്തരവാദിത്തം എങ്ങനെ അവസരമാക്കി മാറ്റണം എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്’- സൂര്യകുമാര്‍ പറഞ്ഞു.
വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് നിറം മങ്ങിയിരുന്നു. 19,24,35 എന്നിങ്ങനെയായിരുന്നു സ്കോര്‍. ഇതുവരെ 26 ഏകദിന മത്സരത്തില്‍ നിന്ന് 511 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 24.33 ആണ് ആവറേജ്. അതേസമയം ടി20യില്‍ ഇത് 45.6 ആണ്. 2023ല്‍ കളിച്ച പത്ത് ഏകദിനത്തില്‍ 14 റണ്‍സാണ് താരത്തിന്റെ ആവറേജ്.
















Comments