കലാഭവന്‍ മണി റോഡ് നഗരത്തിനുള്ള ഓണ സമ്മാനമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്; വര്‍ഷങ്ങളായി പൊളിച്ചിട്ടിരിക്കുന്നതില്‍ നന്നാക്കാനുള്ളത് പത്തിലേറെ റോഡുകള്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കലാഭവന്‍ മണി റോഡ് നഗരത്തിനുള്ള ഓണ സമ്മാനമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്; വര്‍ഷങ്ങളായി പൊളിച്ചിട്ടിരിക്കുന്നതില്‍ നന്നാക്കാനുള്ളത് പത്തിലേറെ റോഡുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 03:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് റോഡ് നിര്‍മ്മാണമെന്ന് പറഞ്ഞ് ഇവിടത്തെ റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വിമര്‍ശനങ്ങള്‍ കേട്ട് ഗത്യന്തരമില്ലാതായതോടെയാണ് റോഡിന്റെ പണി ഉടനെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തയ്യാറായത്. റോഡ് നവീകരണത്തില്‍ അനാസ്ഥ പുലര്‍ത്തിയതോടെ പലവട്ടം സര്‍ക്കാര്‍ പഴികേട്ടിരുന്നു. നഗരത്തില്‍ പത്തിലേറെ റോഡുകള്‍ ഇപ്പോഴും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇതിന്റെ നവീകരണം അവതാളത്തിലായിട്ട് വര്‍ഷത്തിലേറെയായി.

ദീര്‍ഘകാലമായി തിരുവനന്തപുരം നഗരം നേരിടുന്ന പ്രശ്നമാണ് കലാഭവന്‍ മണി റോഡ് ഉള്‍പ്പെടെയുള്ള ചില റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാകാത്തത്. വിവിധ വകുപ്പുകളുടെ ചുമതലയില്‍ വരുന്ന സ്മാര്‍ട് സിറ്റി പദ്ധതിയിലാണ് ഇവ ഉള്‍പ്പെട്ടിരിക്കുന്നത്. കലാഭവന്‍മണി റോഡിന്റെ നിര്‍മാണം പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ് ഫണ്ട് ബോര്‍ഡാണ് ഏറ്റെടുത്തത്. നേരത്തേ കരാറെടുത്ത സ്ഥാപനം നിര്‍മാണത്തില്‍ അനാസ്ഥ കാണിച്ചു. ഡക്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡാകെ പൊളിക്കുകയും സമയബന്ധിതമായി അത് പൂര്‍ത്തിയാക്കാതിരിക്കുകയും ചെയ്തു.

നിരവധി തവണ അവരുമായി സംസാരിക്കുകയും പ്രശ്നം പരിഹരിക്കാന്‍ ഇടപെടുകയും ചെയ്തെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്നെടുത്ത കര്‍ക്കശ നിലപാടുകൊണ്ടാണ് ഇപ്പോള്‍ പണി പൂര്‍ത്തിയാക്കാനാകുന്നതെന്നാണ് മന്ത്രിയുടെ വാദം. അവരെ പ്രവൃത്തിയില്‍ നിന്ന് നീക്കം ചെയ്യുകയും നിക്ഷേപം പിടിച്ചുവയ്‌ക്കുകയും ചെയ്തു. പ്രവൃത്തി വിഭജിച്ച് പലതാക്കി ടെന്‍ഡര്‍ ചെയ്തു. അതിന് ഒട്ടേറെ തടസ്സങ്ങളുണ്ടായിരുന്നു. അതെല്ലാം നീക്കിയാണ് ഇപ്പോള്‍ റോഡ് പണി പൂര്‍ത്തിയാക്കുന്നതെന്നുംമന്ത്രിപറഞ്ഞു.

 

Tags: ISManiroadgiftPAMuhammad
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies