തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ടുലക്ഷം കോടിയുടെ നിധിയിൽ കണ്ണ് വെച്ച് സിപിഎം. ശ്രീ പണ്ടാരവക ഭൂമി നിയമ ഭേദഗതി സംബന്ധിച്ച് ബില്ലവതരണത്തിനിടെയാണ് നിധിയെ കുറിച്ച് സഭയില്‍ ചൂടേറിയ ചര്‍ച്ച. രണ്ടുലക്ഷത്തോളം കോടി രൂപയുടെ നിധി സംബന്ധിച്ച് മുന്‍ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി അനില്‍കുമാര്‍ സൂചിപ്പിച്ചതോടെയാണ് മന്ത്രിമാർക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കണ്ണ് നീട്ടിയത്. ഇതിന് പിന്നാലെ പദ്മനാഭസ്വാമി ക്ഷേത്രം മ്യൂസിയമാക്കണമെന്നും നിധി ശേഖരും പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കണമെന്നും സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി നിര്‍ദേശിച്ചു.
നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേത്രത്തെ മ്യൂസിയമാക്കാനുള്ള വിപുലമായ പദ്ധതി തയാറാക്കി സുപ്രീം കോടതിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രാജകുടുംബം ഇതിനെ ശക്തിയുക്തം എതിര്‍ത്തെന്നും വ്യക്തമാക്കി. രാജകുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി സര്‍ക്കാറിന് പാളിപോകുകയായിരുന്നു. സഭയ്‌ക്കു പൊതുവായി ക്ഷേത്രത്തിലെ നിധി പ്രദര്‍ശിപ്പിച്ച് വലിയ ടൂറിസം സാധ്യത മുതലാക്കണമെന്നാണ് വികാരമെന്നും ഇതു രാജകുടുംബത്തെ അറിയിക്കണമെന്നും സഭയിൽ ഭരണപക്ഷത്തുനിന്നും അഭിപ്രായം ഉയർന്നു.
















Comments