ഒരിക്കല്‍ക്കൂടി ടീമിനായി നായകനായി ക്രിസ്റ്റിയാനോ അവതരിച്ചപ്പോള്‍ അല്‍നാസറിന് ജയവും ഫൈനല്‍ ടിക്കറ്റും.അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ സെമിയിലാണ് റോണോ വിജയ ശില്പിയായത്.
ഇന്നലെ നടന്ന മത്സരത്തില്‍ ഇറാഖ് ക്ലബായ അല്‍ ഷോര്‍തയെ ഏക ഗോളിനാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. കളിയുടെ നിയന്ത്രണം അല്‍നാസറിനായിരുന്നെങ്കിലും പലപ്പോഴും ഫിനിഷിംഗിലെ പാളിച്ച അവര്‍ക്ക് വെല്ലുവിളിയായി. ഗോളെന്ന് ഉറച്ച പല അവസരങ്ങളും പാഴാക്കി.
മത്സരത്തിന്റെ 75-ാം മിനുട്ടിലായിരുന്നു റോണോയുടെ ഗോള്‍. അല്‍ നസറിന് ലഭിച്ച പെനാള്‍ട്ടി സിആര്‍7 അനായാസം ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ഈ ഗോളോടെ ഈ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയും റൊണാള്‍ഡോ മാറി. ക്വാര്‍ട്ടറില്‍ അല്‍ നസര്‍ മൊറോക്കോ ക്ലബായ രാജ ക്ലബിനെ തോല്‍പ്പിച്ചിരുന്നു. ഇന്ന് രാത്രി നടക്കുന്ന അല്‍ ശബാബും അല്‍ ഹിലാലും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഫൈനലില്‍ അല്‍ നസര്‍ നേരിടുക. ഓഗസ്റ്റ് 12നാണ് ഫൈനല്‍.
Ronaldo with his amazing technique 🤩⚡️ pic.twitter.com/mr9iBFvJXq
— AlNassr FC (@AlNassrFC_EN) August 9, 2023
“>
Comments