തിരുപ്പതി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ അനധികൃതമായി സിഗരറ്റ് വലിച്ച യാത്രക്കാരൻ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്ന് സെക്കന്തരാബാദിലേയ്ക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിലാണ് സംഭവം. യാത്രക്കാരൻ ശുചിമുറിയില്‍ കയറിയാണ് പുകവലിച്ചത്. പുക വന്നപ്പോള്‍ അഗ്നിനിയന്ത്രണ സംവിധാനം പ്രവര്‍ത്തിക്കുകയും യാത്രക്കാര്‍ അപായ സൈറണ്‍ മുഴക്കി ട്രെയിന്‍ നിര്‍ത്തുകയുമായിരുന്നു. ഇതോടെ ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
VIDEO | An unauthorised passenger’s smoking activity inside a toilet on Tirupati-Secunderabad Vande Bharat Express triggered a false fire alarm on Wednesday evening, a railway official said. The incident happened in coach C 13 on Train No. 20702 after passing Gudur. Following the… pic.twitter.com/ORMdlVG5ya
— Press Trust of India (@PTI_News) August 9, 2023
ട്രെയിൻ ഗുഡൂർ ഭാഗത്തെത്തിയപ്പോഴാണ് യുവാവ് ഉള്ളിലിരുന്ന് സിഗരറ്റ് വലിച്ചത്. ട്രെയിനില്‍ സിഗരറ്റിന്റെ പുക ഉയര്‍ന്നതോടെ ഫയർ അലാറങ്ങൾ മുഴങ്ങി. ഉദ്യാേഗസ്ഥർ അലാറം കേട്ട കോച്ചിൽ പരിശോധന നടത്തിയപ്പോഴാണ് ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ഇതോടെ റെയില്‍വേ പോലീസ് ഉദ്യോസ്ഥര്‍ അവിടെ പരിശോധന നടത്തി. അഗ്നിശമന ഉപകരണം ഉപയോഗിച്ച് ടോയ്ലറ്റിന്റെ ജനല്‍ പാളി തകര്‍ത്തപ്പോഴാണ് അതിനുള്ളിൽ ഒരാൾ ഇരിക്കുന്നത് കണ്ടത്. എന്നാൽ ടിക്കറ്റെടുക്കാതെയാണ് ഒളിച്ച് വന്ദേ ഭാരതിൽ കയറിയതെന്നു കണ്ടെത്തി. പിന്നാലെ ഇയാളെ കസ്റ്റിഡിയിലെടുത്തതിന് ശേഷം യാത്ര പുനഃസ്ഥാപിച്ചു. സി-13 കോച്ചിലാണ് സംഭവം നടന്നതെന്ന് റെയില്‍വേ അറിയിച്ചു.
Comments