ഭോപ്പാൽ: ചായകുടിച്ചതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ചു. മദ്ധ്യപ്രദേശിലെ ദേവദാസിലാണ് ദാരുണമായ സംഭവം നടന്നത്. ചായ നൽകിയതിന് പിന്നാലെ മകന് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതായാണ് അമ്മ പറയുന്നത്. മകനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമല്ല. മരിച്ച നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി മൽപാനി പറഞ്ഞത്. ദുരൂഹ മരണത്തിൽ കുട്ടിയുടെ അമ്മയെയും ചോദ്യം ചെയ്തിട്ടുണ്ട്. ചായ കൊടുത്തത്തിന് ശേഷമാണ് കുട്ടി മരിച്ചതെന്നാണ് അമ്മ പോലീസിന് മൊഴി നൽകിയത്.
ദുരൂഹമരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Comments