ബയേൺ മ്യൂണിക്കിലേക്ക് കൂടുമാറി ഹാരി കെയ്ൻ. ഇംഗ്ലണ്ട് ക്യാപ്റ്റനും സ്‌ട്രൈക്കറുമായ താരം ബുണ്ടസ്ലിഗ വമ്പൻമാരായ ബയേൺ മ്യൂണിക്ക് 100 മില്യൺ യൂറോ ടോട്ടൻഹാം അംഗീകരിക്കുകയായിരുന്നു. ബയേണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറാണ് ഇത്. റോബർട്ട് ലെവൻഡോസ്‌കി ബാഴ്സലോണയിലേക്ക് പോയ ശേഷം ബയേൺ മികവുറ്റ സ്ട്രൈക്കർക്കായുള്ള തിരച്ചിലിലായിരുന്നു. ഇതെ തുടർന്നാണ് താരം ടീമിലെത്തിയത്.
ടോട്ടനവുമായുളള താരത്തിന്റെ കരാർ 2024ൽ അവസാനിക്കുന്നതോടെ ടീം വിടാൻ താരത്തിനും താത്പര്യമുണ്ടായിരുന്നു. ഫ്രീ ഏജന്റായി താരത്തിനെ നഷ്ടമാകുമെന്ന് മനസിലാക്കി ടോട്ടൻഹാം ചെയർമാൻ ഡാനിയൽ ലെവി നടത്തിയ നീക്കങ്ങളാണ് തീരുമാനം അനിശ്ചിതമായി നീളൻ കാരണം. രണ്ടാഴ്ചയായി ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഔദ്യോഗികമായി ഹാരി കെയ്ൻ തന്നെ വരും ദിവസങ്ങളിൽ ഇത് ആരാധകരെ അറിയിക്കും.
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നിവർ കെയ്‌നിനായി താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ബയേൺ മാത്രമാണ് കെയ്‌നിനായി രംഗത്ത് വന്നത്. ഈ മാസം 12നു ബുണ്ടസ് ലീഗ പോരാട്ടത്തിനു മുന്നോടിയായി നടക്കുന്ന ജർമൻ സൂപ്പർ കപ്പിൽ ബയേൺ ലെയ്പ്സിഗുമായി ഏറ്റുമുട്ടാനിരിക്കുകയാണ്. ഈ മത്സരത്തിൽ തന്നെ താരം ബയേണിനായി അരങ്ങേറ്റം കുറിച്ചേക്കും.
Comments