മുംബൈ: അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പണ നയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനത്തിലും ഫിക്‌സഡ് റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും തുടരും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ പണയനയ അവലോകന സമിതിയാണ് അന്തിമ തീരുമാനം അറിയിച്ചത്.
തുടർച്ചയായ മൂന്നാം തവണയാണ് അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിരിക്കുന്നത്. ഇത് പൊതു ജനത്തിനും സാമ്പത്തിക രംഗത്തിനും ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പം ആർബിഐയുടെ സഹന പരിധിയായ 5 ശതമാനത്തിൽ താഴെ ജൂണിൽ തുടരുന്നതിനാലാണ് പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്.
നടപ്പു സാമ്പത്തിക വർഷം റീട്ടെയിൽ പണപ്പെരുപ്പം 5.1 ശതമാനത്തിൽ നിന്നും 5.4 ശതമാനത്തിലേക്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. ആവശ്യ വസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവും വിലയിരുത്തുകയാണെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കി. 2024 സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ജിഡിപി വളർച്ച മാറ്റമില്ലാതെ 6.5 ശതമാനത്തിൽ നിലനിർത്തി.
Comments