അമൃത്സർ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുരുപദ്‌വന്ത് സിംഗ് പന്നുവിന്റെ വീടിന് മുന്നിൽ ത്രിവർണ പതാക ഉയർത്തി ദേശീയ വാദികൾ. പന്നുവിന്റെ ഛണ്ഡിഗഡിലെ വസതിക്ക് മുന്നിലാണ് ദേശീയ പതാകയേന്തിയുള്ള പ്രതിഷേധം നടന്നത്. ആന്റി ഖലിസ്ഥാൻ ഫ്രണ്ട് സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് അലങ്കോലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പന്നു വീഡിയോകൾ പുറത്തുവിട്ടിരുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ അലങ്കോലപ്പെടുത്തുന്നവർക്ക് പാരിതോഷികവും പന്നു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ആന്റി ഖലിസ്ഥാൻ ഫ്രണ്ട് സംഘടന രംഗത്തുവന്നത്.
അമേരിക്ക കേന്ദ്രമായി പ്രവർത്തുക്കുന്ന സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപകനാണ് പന്നു. പഞ്ചാബിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക, സിഖ് മതകേന്ദ്രീകൃതമായ പുതിയ രാഷ്‌ട്രം നിർമ്മിക്കുക എന്നിവയാണ് സിഖ് ഫോർ ജസ്റ്റിസിന്റെ പ്രഖ്യാപിത ലക്ഷ്യം. അടുത്തിടെ ബ്രിട്ടനിൽ നടന്ന ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണങ്ങളുടെ പിന്നിലും ഗുരുപദ്‌വന്ത് സിംഗാണ്.
















Comments