മലയാള സിനിമയുടെ നടനവിസ്മയമാണ് മോഹൻലാൽ. മലയാളത്തിന്റെ സൂപ്പർതാരമാണെങ്കിലും സഹതാരങ്ങളോടുള്ള നടന്റെ പെരുമാറ്റവും, ലോക്കേഷനുകളിൽ അണിയറ പ്രവർത്തകരോടു പോലും ലളിതമായ സംസാരവും കുട്ടികളെപോലെയുള്ള പ്രവർത്തികളുമെല്ലാം എന്നും സമൂഹമാദ്ധ്യമങ്ങളിൽ നടി നടൻമാർ പങ്കുവെക്കാറുണ്ട്. മറ്റ് താരജാഡകളില്ലാതെ സഹപ്രവർത്തകരോടുള്ള സ്നേഹം തന്നെയാണ് ഇന്ന് മലയാള സിനിമയിലും മറ്റു ഭാഷകളിലും താരത്തിന്റെ ആരാധകർ കൂടാനുള്ള കാരണം. അത്തരത്തിൽ വലിപ്പ ചെറുപ്പമില്ലാതെ ആ സൗഹൃദം അദ്ദേഹം വർഷങ്ങളോളം സൂക്ഷിക്കാറുണ്ട്. അത്തരത്തിൽ ഇടവേള ബാബുവുമായും വർഷങ്ങളായുള്ള സൗഹൃദം മോഹൻലാൽ സൂക്ഷിക്കുകയാണ്. ഇപ്പോഴിതാ പ്രിയ സഹോദരൻ ഇടവേള ബാബുവിന് പിറന്നാൾ ആശംസ നേരുകയാണ് മോഹൻലാൽ.

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിന് മോഹന്‍ലാല്‍ ആശംസ നേർന്നത്. ഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എന്റെ പ്രിയ സഹോദരൻ ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

അതേസമയം ഇത്തവണ വളരെ വ്യത്യസ്തമായൊരു ചിത്രമാണ് സൂപ്പർതാരം പങ്കുവെച്ചിരിക്കുന്നത്. സാധാരണയായി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടിരുന്ന ലാലേട്ടൻ ഇടവേള ബാബുവിന്‍റെ പഴയ ചിത്രമാണ് പോസ്റ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. പലരും മോഹന്‍ലാലിന്‍റെ പോസ്റ്റിനടിയില്‍ ആശംസകളുമായി എത്തുന്നുണ്ട്. ഇരുവരും തമ്മിലുള്ള വർഷങ്ങളായുള്ള സൗഹൃദത്തിന്റെയും സ്നേഹബന്ധത്തിന്റെയും അടയാളമാണ് ഇതെന്നാണ് കമന്റുകൾ വരുന്നത്.
















Comments