നോയിഡ : പോലീസിനെ അക്രമിക്കാൻ ശ്രമിച്ച കൊടും ക്രിമിനൽ നയീമിനെ വെടിവച്ചു വീഴ്ത്തി യുപി പോലീസ് .നോയിഡ സെക്ടർ 37ന് സമീപം പൊലീസ് സംഘം പതിവ് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.സംശയാസ്പദമായ നിലയിൽ രണ്ടുപേർ ബൈക്കിൽ വരുന്നത് കണ്ട പൊലീസ് ഇവരോട് നിർത്താൻ സൂചന നൽകി. എന്നാൽ പ്രതികൾ ബൈക്കിന്റെ വേഗത കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് സംഘം അവരെ പിന്തുടർന്നു . ബൈക്കിൽ ഇരുന്ന് തന്നെ പോലീസിന് നേരെ വെടിയുതിർക്കാനും ശ്രമിച്ചു . പോലീസ് തിരിച്ചടിക്കുന്നതിനിടെയാണ് നയീമിന് കാലിന് പരിക്കേറ്റത് . അതേസമയം, സംഘട്ടനത്തിനിടെ ഇയാളുടെ കൂട്ടാളി രക്ഷപ്പെട്ടു.
നയീം കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതരമായ കേസുകളിൽ പ്രതിയാണ് . ഗുണ്ടാനിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് തേടുന്നുണ്ടായിരുന്നു . റെക്കോർഡുണ്ട്. ഡൽഹി എൻസിആറിലുടനീളം കവർച്ചകൾ നടത്തി കുപ്രസിദ്ധനായിരുന്നു നയീം . മോഷണം, കവർച്ച, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന 20 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.സംഭവസ്ഥലത്ത് നിന്ന് ഒരു ബുള്ളറ്റ് ബൈക്ക്, ഒരു പിസ്റ്റൾ, ലൈവ് കാട്രിഡ്ജുകൾ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു .
















Comments