1199 ലെ പൂരം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
പുരം നക്ഷത്രക്കാർ ശരീര സൗന്ദര്യം, മധുരമായ സംസാരം, തമാശകൾ പറയൽ എന്നിവയാൽ അറിയപ്പെടുന്നു. അവർ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും ചെയ്യുന്ന ജോലികൾക്ക് ആത്മാർത്ഥത കാണിക്കുന്നവരും ആണ്. എന്നിരുന്നാലും, അവരുടെ ജോലിയുടെ വിമർശനത്തെ അവർ ഇഷ്ടപ്പെടുന്നില്ല, അവർ പ്രതികരിക്കാൻ സാധ്യതയുണ്ട്. അവർ സുഖഭോഗങ്ങളിൽ താൽപ്പര്യമുള്ളവരാണെങ്കിലും, അത് പുറമെ അംഗീകരിക്കാൻ അവർ മടിക്കുന്നു. അവർക്ക് നിരവധി ശത്രുക്കളുണ്ടെങ്കിലും, അവർ അവരെ ചേർത്ത് പിടിക്കുന്നവരാണ്. അവരുടെ ഏറ്റവും വലിയ ശത്രുക്കളെ അവർ തിരിച്ചറിയുന്നില്ല, മറ്റുള്ളവർ അവരുടെ ശത്രുക്കളാണെന്ന് പറഞ്ഞാലും അവർ അത് അംഗീകരിക്കാൻ മടിക്കുന്നു. വർഷങ്ങൾക്ക് ശേഷം അവർ അവരുടെ ശത്രുക്കളെ തിരിച്ചറിയും. അവർക്ക് 20 നും 45 നും ഇടയിൽ പല ജോലികളും ചെയ്യാൻ കഴിയും, എന്നാൽ അവർ ഒരു തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ മടിക്കുന്നു. അവർക്ക് വിദേശയാത്ര ചെയ്യാൻ കഴിയും. ഈ നക്ഷത്രത്തിലെ പുരുഷന്മാർ സ്ത്രീകളെ പ്രശംസിക്കാൻ ഇഷ്ടപ്പെടുന്നു, അത് അവർക്ക് അനുകൂലമാകുമെങ്കിലും, അത് പലതരത്തിലുള്ള പ്രതിസന്ധികൾക്കും കാരണമാകും. പുരം നക്ഷത്രക്കാരായ സ്ത്രീകൾക്ക് 21 നും 25 നും ഇടയിൽ ആണ് ഏറ്റവും നല്ല വിവാഹ യോഗം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, 24 നും 29 നും ഇടയിൽ നല്ല സമയമാണ്. സ്ത്രീകൾക്ക് ചൊവ്വ അനിഷ്ട സ്ഥാനത്താണെങ്കിൽ, അവരുടെ ഭർത്താവിന് മരണം വരെ സംഭവിക്കാം അല്ലെങ്കിൽ മാരക രോഗങ്ങൾ അല്ലെങ്കിൽ അപകടങ്ങൾ സംഭവിക്കാം. ആയതിനാല് ജാതക നിരൂപണം നടത്തി പരിഹാര ക്രിയകൾ ചെയുന്നത് ഗുണം ചെയ്യും. പുരം നക്ഷത്രക്കാർ പ്രതിസന്ധികളെ നേരിടാൻ കഴിവുള്ളവരാണ്, എന്നാൽ അവർ മടി മൂലം അവസരങ്ങൾ നഷ്ടപ്പെടുത്തും.
ചിങ്ങം
ചില ഉപാസകർക്ക് മാന്ത്രിക സിദ്ധി കൈവരും. ചില സമയങ്ങളിൽ ഉൾകാഴ്ച വെളിപാടുകൾ ഒക്കെയും അനുഭവത്തിൽ വരും. പ്രേമകാര്യങ്ങളിൽ ഇടപെടുന്നവർക്ക് പല സമയങ്ങളിൽ പ്രണയിയുടെ കൈത്താങ്ങു ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മികച്ച അവസരം കൈവരും. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിനാൽ അബദ്ധങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കും. ചില അന്യസ്ത്രീ ബന്ധങ്ങൾ അപവാദത്തിനു കാരണമാകും.
കന്നി
ഈശ്വരാനുഗ്രഹം വർദ്ധിക്കുകയും അത് തിരിച്ചറിയുകയും ചെയുന്ന സമയം ആണ്. വിവാഹകാര്യങ്ങളിൽ തീരുമാനം ആകും. സങ്കീർണമായ പ്രശ്നങ്ങൾ യുക്തിപൂർവം പരിഹരിഹരികുന്നത് സർവ്വ ജനങ്ങളുടെയും ആദരവ് പിടിച്ചു പറ്റും. സന്താനങ്ങൾ മുഖേന ലക്ഷ്യങ്ങൾ വിജയകരമായി നേടുകയും അതുവഴി ആഗ്രഹ സഫലീകരണം ഉണ്ടാകുകയും ചെയ്യും. സഹപ്രവർത്തകരുടെ കൂട്ടായ്മ മൂലം ബിസിനസ് മേഖലയിൽ വൻ പുരോഗതി കൈവരിക്കും.
തുലാം
വിദ്യാർത്ഥികളെ സംബന്ധിച്ചു ബാങ്ക് ടെസ്റ്റിൽ പാസാവുകയും സിവിൽ സർവീസ് പോലെ യുള്ള ഉന്നത പ്രവേശന പരീക്ഷകളിൽ വിജയം കൈവരിക്കാനും സാധിക്കും. ഈ സമയത്തു ജനിക്കുന്ന കുഞ്ഞുങ്ങളിൽ കലാവാസന അധികമായിരിക്കും. ഈ കുഞ്ഞുങ്ങൾ നാടകം, സിനിമ, സംവിധാന മേഖലയിൽ അറിയപ്പെടാൻ സാധ്യത ഉണ്ട്. പുരുഷന്മാർക്ക് മദ്യാസക്തി വളരെ കൂടുന്ന സമയം ആണ്. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ഇശ്വരാനുഗ്രഹത്താൽ ചെയുന്ന പ്രവർത്തികളിൽ ലക്ഷ്യ പ്രാപ്തി നേടും.
വൃശ്ചികം
സൽസുഹൃത്തുക്കൾ ഉണ്ടാകുകയും അവർ കാരണം ഗുണാനുഭവങ്ങൾ ഉണ്ടാകുകയും ചെയ്യും. വ്യവഹാര വിജയം സത്സന്താന ഭാഗ്യം വാഹനഭാഗ്യം എന്നിവ വന്നു ചേരും. ഐശ്വര്യം സാമ്പത്തിക മുന്നേറ്റം അന്യജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഒക്കെയും യോഗം ഉണ്ട്. വളരെ കാലമായി പിണങ്ങി കഴിഞ്ഞിരുന്ന ബന്ധുജനങ്ങൾ ഒരുമിക്കാനും സ്നേഹത്തിൽ ആകാനും സാധ്യത ഉണ്ട്. ആരോഗ്യപരമായി വളരെയധികം മാറ്റങ്ങൾ വരുന്ന സമയം ആണ്.
ധനു
ഇഷ്ടപെട്ട വിവാഹം കഴിക്കുവാനും ദമ്പതികൾ തമ്മിൽ ഉള്ള ഐക്യവും ഉണ്ടാകും. വാഹനഭാഗ്യവും വാഹനങ്ങൾ മൂലം ഗുണാനുഭവങ്ങളും വന്നു ചേരും. ധൈര്യം, സർവവിജയം, ജീവിത സുഖസൗകര്യങ്ങൾ ഒക്കെയും വന്നു ചേരും. തൊണ്ടയിൽ ചെറിയ തോതിൽ രോഗം വന്നേക്കാം. വൈദ്യരുടെ ഉപദേശം കൂടാതെയുള്ള സ്വയം ചികിത്സ ഇക്കാര്യത്തിൽ വളരെ ദോഷം ചെയ്യും. ചിലർക്ക് ലോട്ടറി, ചൂതുകളി എന്നിവയിൽ നിന്നുമൊക്കെ വൻ സാമ്പത്തിക ലാഭം ഉണ്ടാകും.
മകരം
ശുഭാപ്തി വിശ്വാസം ആത്മവിശ്വാസം ഒക്കെയും വർദ്ധിക്കുകയും സ്ഥിതിഗതികൾ എല്ലാ കാര്യങ്ങളിലും നന്നായി പോകുമെന്നും പ്രതീക്ഷ വയ്‌ക്കും. ഉദര, ശ്വാസകോശ രോഗങ്ങൾ തലപൊക്കും. ബാങ്കിലും ഇൻഷുറൻസ് പോലെ യുള്ള സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവർക്കും പുരോഗതി ഉണ്ടാകും. സാഹിത്യത്തിലും സംഗീതത്തിലും പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കഴിവ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഉള്ള അവസരങ്ങൾ വന്നു ചേരും.
കുംഭം
മാധ്യമപ്രവർത്തകർക്ക് തങ്ങളുടെ കഴിവിന് ഒത്തു ഉയരാൻ സാധിക്കും. ജാമ്യവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നത് വളരെ സൂക്ഷിക്കണം. വിദ്യാർത്ഥികളെ സംബന്ധിച്ചു ഉപരി പഠനത്തിനു ചേരുവാൻ സാധിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിയിലെ സമ്മർദ്ദം കാരണം കൂടുതൽ നേരം തൊഴിൽ ചെയേണ്ടി വരും. കുടുംബബന്ധു ജനങ്ങൾ ആയി അഭിപ്രായ വ്യത്യാസം, ദമ്പതികളിൽ അനൈക്യം ഒക്കെ യോഗം ഉണ്ട്. യാത്രാക്ലേശം പ്രതീക്ഷിക്കാം. യാത്രകൾ വിജയത്തിൽ കലാശിച്ചു എന്ന് വരില്ല
മീനം
ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും അത് വഷളായി ബന്ധം വേർപെടുന്ന അവസ്ഥ വരെ വന്നേക്കാം. വളരെ ജാഗ്രത പുലർത്തേണ്ട കാലം ആണ്. ജാതകം ഗണിച്ചു പരിഹാരങ്ങൾ ചെയുക. ശ്വാസകോശ രോഗങ്ങൾ, ചുമ, അഗ്നിഭയം ഒക്കെയും യോഗം. കടം കൊടുക്കുന്ന സംഖ്യ തിരിച്ചു കിട്ടിയെന്നു വരില്ല. വിദേശ ജോലിക്കുള്ള അവസരങ്ങൾ വന്നു ചേരും. അന്യസ്ത്രീകളെ കൊണ്ടുള്ള ദോഷാനുഭവങ്ങൾ ഉണ്ടാകുകയും ധനഹാനി മാനഹാനി ഒക്കെയും ഫലം. വാഹനം മൂലം ദോഷം സംഭവിക്കും.
മേടം
പൂരം നക്ഷത്രക്കാർക്ക് മേട വിഷു മാനസിക സൗഖ്യം കൊണ്ട് തരും. സാമ്പത്തികമായി ഉണ്ടായിരുന്ന ദുരിതങ്ങൾ തീരും, പുരോഗതി കൈവരിക്കും. ആരോഗ്യം നന്നാവും, രോഗശാന്തി ഉണ്ടാകും. ജീവിതത്തിലെ അപ്രതീക്ഷിതമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. മേലധികാരിയും ആയി സ്ഥാനക്കയറ്റം സംബന്ധിച്ചു തർക്കം ഉണ്ടാകുകയും തൻഫലമായി കേസിൽ പെടാനും, തൊഴിൽ നഷ്ടപ്പെടാനും സാധ്യത ഉണ്ട്. വരവിൽ കൂടുതൽ ചെലവ് ഉണ്ടാകുന്ന കാലം ആണ്.
ഇടവം
ഗവേഷണ രംഗത്തുള്ളവർക്ക് അവരുടെ പുതിയ കണ്ടുപിടുത്തങ്ങൾക് അംഗീകാരം ലഭിക്കും. തൊഴിൽ മേഖലയിൽ ഉന്നത അധികാരത്തിൽ ഇരിക്കുന്നവർക്ക് തങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്ന സമയമാണ്. വിവാഹയോഗം, ധനലാഭം, കുടുംബ, ഭാര്യ, പുത്ര സുഖം, ബന്ധു ജനസമാഗമം, ദമ്പതികളിൽ ഐക്യം ഒക്കെ വന്നു ചേരും. ചിലർക്ക് പുണ്യ പ്രവർത്തിയിൽ ഏർപ്പെടാനും അതുവഴി പ്രശസ്തിയും ലഭിക്കുന്ന സമയം ആണ്.
മിഥുനം
അർഹമായ തൊഴിൽ ലഭിക്കയാൽ കുടുംബാംഗങ്ങൾ ഒരുമിച്ചു വിദേശത്തു സ്ഥിരതാമസം ആക്കാൻ യോഗം ഉണ്ട്. സൽചിന്താഗതി പരോപകാരം താല്പര്യം എന്നിവ വർധിക്കുന്ന സമയം ആണ്. ഇഷ്ടഭക്ഷണ സമൃദ്ധിയും കുടുംബാംഗങ്ങൾ ഒരുമിച്ചു ഒത്തുകൂടാനും യോഗം ഉണ്ട്. യന്ത്രസാമഗ്രികൾ ആയി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവർക്ക് പുരോഗതി ഉണ്ടാക്കും. സർക്കാർ സംബന്ധമായ ലോൺ പോലെയുള്ള അനുകല്യം ലഭിക്കും. ഈശ്വര വിശ്വാസം ആചാരാനുഷ്ടാനങ്ങളിൽ താല്പര്യം, പുണ്യ സ്ഥല ദർശനം ഒക്കെ സാധ്യത ഉണ്ട്.
കർക്കടകം
സംസാരത്തിലെ അപക്വത മൂലം ചില നല്ല അവസരങ്ങൾ നഷ്ടപ്പെടും. സഞ്ചാര ശീലം വർധിക്കുകയും, യാത്രയിൽ അപകടങ്ങൾ സംഭവിക്കാനും സാധ്യത ഉണ്ട്. ചില ദുർമാർഗികളായ കൂട്ടുകെട്ടുകൾ കാരാഗ്രവാസത്തിൽ എത്തിക്കും. സ്ത്രീകൾ കാരണം മാനഹാനി അനുഭവിക്കേണ്ടി വരും. വിദ്യാർത്ഥികൾക്ക് വിദ്യാതടസം യോഗമുണ്ട്. ചിലർക്ക് ചതിയിൽ പെടാൻ സാധ്യത കാണുന്നു. കൃഷി സംബന്ധമായ പ്രവർത്തിയിൽ ഏർപ്പെടുന്നവർക്ക് വൻ നഷ്ടം സംഭവിക്കും.
വിവാഹതടസ്സം ഉണ്ടായിരുന്നവർക്ക് അനുകൂല അവസരം വരുന്ന വര്ഷം ആണ്. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. മേലധികാരിയിൽ നിന്നും പൊതുവിൽ പ്രീതി സമ്പാദിക്കും. വാഹന യോഗം കാണുന്നു. മൊത്തത്തിൽ വലിയ അലട്ടൽ ഇല്ലാതെ ഈ വര്ഷം പോകും എങ്കിലും ചില ദമ്പതികൾക്കു പിരിഞ്ഞു താമസിക്കാൻ യോഗം ഉണ്ട്.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August to 2024 August
Comments