റുപേ പ്ലാറ്റ്ഫോമിലുള്ള എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇനി യുപിഐ ഇടപാടുകൾ നടത്താം. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് എസ്ബിഐ പദ്ധതി നടപ്പാക്കിയത്. പണമിടപാടുകൾ കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യം.
റുപേ പ്ലാറ്റ്ഫോമിലുള്ള എസ്ബിഐ ക്രെഡിറ്റ് കാർഡുകളെ യുപിഐയുമായി ബന്ധിപ്പിക്കണം. തുടർന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകാർക്ക് യുപിഐ വഴി ഇടപാടുകൾ നടത്താൻ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സേവനത്തിന് അധിക ചാർജ് ഈടാക്കില്ലെന്ന് എസ്ബിഐ അറിയിച്ചു.
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക. രജിസട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം യുപിഐ ആപ്പിൽ മൊബൈൽ നമ്പർ വെരിഫൈ ചെയ്യണം.ക്രെഡിറ്റ് കാർഡുകളിൽ നിന്ന് എസ്ബിഐ ക്രെഡിറ്റ് കാർഡ് തെരഞ്ഞെടുക്കുക. യുപിഐയുമായി രജിസ്റ്റേർഡ് മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. യുപിഐയുമായി ലിങ്ക് ചെയ്യുന്ന നടപടികൾ പൂർത്തിയാക്കുന്നതിന് ആറക്ക യുപിഐ പിൻ സെറ്റ് ചെയ്യുക.
















Comments