ഡൽഹി: വനിതാ എംപിമാർക്ക് ഫ്ലൈയിംഗ് കിസ് നൽകിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് ബീഹാറിലെ കോൺഗ്രസ് എംഎൽഎ നീതു സിംഗ്. സ്മൃതി ഇറാനി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. രാഹുലിനെ അപകീർത്തിപ്പെടുത്താനാണ് സ്മൃതി ഇറാനി എപ്പോഴും ശ്രമിക്കുന്നതെന്നും രാഹുലിന് വേണ്ടി പെൺകുട്ടികൾ കാത്തിരിക്കുകയാണെന്നും നീതു സിംഗ് പറഞ്ഞു. രാഹുലിന്റെ ചേഷ്ടകളെ ന്യീയീകരിച്ചു കൊണ്ട് രംഗത്തു വന്ന നീതു സിംഗിനെ കടുത്ത ഭാഷയിൽ ബിജെപിയും വിമർശിച്ചു.
‘ഞങ്ങൾ കോൺഗ്രസ് അംഗങ്ങൾ ഒന്നിനെയും ഭയപ്പെടുന്നില്ല. രാഹുലിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ എംപി സ്ഥാനത്തു നിന്നും മാറ്റി നിർത്താൻ ശ്രമിച്ചു. ഞങ്ങളെ ഇല്ലാത്ത ആരോപണങ്ങളിൽ കുടുക്കാനും അപകീർത്തിപ്പെടുത്താനുമാണ് അവർ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിക്ക് പെൺകുട്ടികളെ കിട്ടാൻ ഒരു ക്ഷാമവും ഇല്ല. ഇഷ്ടമുള്ള പെൺകുട്ടികളെ അദ്ദേഹത്തിന് വിവാഹം കഴിക്കാം. ഇനി ഫ്ലൈയിംഗ് കിസ്സ് നൽകണമെങ്കിൽ പെൺകുട്ടികൾക്ക് നൽകിക്കൊളും. സ്മൃതി ഇറാനിയെപ്പോലെ 50 വയസ്സുള്ള ഒരു സ്ത്രീക്ക് ഫ്ലൈയിംഗ് കിസ്സ് നൽകേണ്ട ആവശ്യം രാഹുലിന് ഇല്ല’- നീതു സിംഗ് പറഞ്ഞു.
അതേസമയം, സ്ത്രീ വിരുദ്ധരുടെ പാർട്ടി എന്നാണ് നീതു സിംഗ് എംഎൽഎയുടെ പ്രതികരണത്തിന് പിന്നാലെ കോൺഗ്രസിനെ ബിജെപി വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധിയെ ന്യായീകരിക്കാൻ കോൺഗ്രസുകാർ ഏതറ്റം വരെയും പോകുമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല വിമർശിച്ചു. നീതുവിന്റെ പ്രസ്താവനയിൽ ലജ്ജ തോന്നുവെന്നാണ് ബിജെപി വക്താക്കളുടെ പ്രതികരണം.
















Comments