എറണാകുളം: അങ്കമാലിയിൽ കുഞ്ഞിനെ മരുന്നുമാറി കുത്തിവച്ചു. അങ്കമാലി താലൂക്ക് ആശുപത്രിയിൽ രക്തപരിശോധനയ്ക്കെത്തിയ കുഞ്ഞിനാണ് പേവിഷ ബാധയുടെ കുത്തിവയ്പ്പ് നൽകിയത്. ഒപി ടിക്കറ്റ് എടുക്കാൻ അമ്മ പോയ സമയത്താണ് കുഞ്ഞിനെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ കുത്തിവച്ചത്. എന്നാൽ പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് ഇൻജക്ഷനെടുത്തതെന്ന് നേഴസും വ്യക്തമാക്കി. കുട്ടിയ്ക്ക് കുത്തി വയ്പ്പെടുത്തതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആശുപത്രി സൂപ്രണ്ടും സമ്മതിച്ചു.
Comments