ആലപ്പുഴ: പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയിൽ വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി പള്ളാത്തുരുത്തി ബോട്ട് ക്ലബ്. തുടർച്ചയായി നാലാം തവണയാണ് പള്ളാത്തുരുത്തി കിരീടം സ്വന്തമാക്കുന്നത്. വീയപുരം ചുണ്ടൻ ഇതോടെ കന്നിക്കിരീടം നേടി. രണ്ടാം സ്ഥാനത്ത് ചമ്പക്കുളം ചുണ്ടനാണ് എത്തിയത്. കുമരകം ടൗൺ ബോട്ട് ക്ലബ്ബായിരുന്നു ചമ്പക്കുളം തുഴഞ്ഞത്. യുബിസി കൈനഗരി ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി. പോലീസ് ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കേതിലാണ് നാലാം സ്ഥാനം സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ നടന്ന വള്ളംകളി മത്സരത്തിൽ വീയപുരം ചുണ്ടൻ മൂന്നാമതായിരുന്നു എത്തിയത്. പുന്നമട ബോട്ട് ക്ലബ്ബായിരുന്നു വീയപുരം തുഴഞ്ഞത്. ഇത്തവണ നാലാമതെത്തിയ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിലായിരുന്നു പള്ളാത്തുരുത്തി ബോട്ട് ക്ലബ് കഴിഞ്ഞ തവണ തുഴഞ്ഞത്. തുടർന്ന് ഇവർ ഒന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.
Comments