ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ്. ആ തിരക്ക് ഇപ്പോൾ സ്മാർട്ട്‌ഫോണുകളുടെ ഇന്ത്യൻ വിപണിയിലും കാണാൻ സാധിക്കും. ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളുമായാണ് നിരവധി ആൻഡ്രോയിഡ് ഫോണുകൾ വിപണിയിലെത്തിയിരിക്കുന്നത്. ആ കൂട്ടത്തിൽ വിവോയും ഉണ്ട്. ആഗസ്റ്റ് 16 വരെയാണ് എക്‌സ്90 പ്രോ സ്മാർട്ട്‌ഫോണിന് ഓഫറുകൾ വിവോ നൽകുന്നത്.
ബാങ്ക് ഓഫറുകൾ
കുറഞ്ഞ കാലയളവിൽ മികച്ച ജനപ്രീതി ആർജിച്ചെടുത്ത കമ്പനിയാണ് വിവോ. ഇപ്പോഴിതാ വിവോയുടെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിലൊന്നായ വിവോ എക്‌സ്90 പ്രോ വാങ്ങാൻ മികച്ച അവസരം കമ്പനി ഒരുക്കിയിരിക്കുകയാണ്. ഈ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, കൊട്ടക് മഹീന്ദ്ര ക്രെഡിറ്റ് കാർഡ്, ഇഎംഐ എന്നിവ ഉപയോഗിച്ച് ഡിവൈസ് വാങ്ങുകയാണെങ്കിൽ 10,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും.
കൂടാതെ എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഇഎംഐ എന്നിവയിലൂടെ ഫോൺ വാങ്ങുന്ന ആളുകൾക്ക് 8,500 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. പഴയ സ്മാർട്ട്‌ഫോൺ മാറ്റി നൽകി വിവോ എക്‌സ്90 വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ സുവർണാവസരം വിനിയോഗിക്കാം. പഴയ ഡിവൈസിന് എക്‌സ്‌ചേഞ്ച് വാല്യു 8,000 രൂപയിൽ കൂടുതലാണെങ്കിൽ ഈ സുവർണാവസരം നിങ്ങൾക്കും പ്രയോജനപ്പെടുത്താം.
വിലയും വേരിയന്റും അറിയാം..
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വിവോ എക്‌സ്90 പ്രോയ്‌ക്ക് 84,999 രൂപയാണ് വിലയായി വരുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 59,999 രൂപയാണ് വില. ബ്രീസ് ബ്ലൂ, ആസ്റ്ററോയിഡ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഈ സ്മാർട്ടഫോൺ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.
















Comments