തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും ഒരേ തൂവൽപ്പക്ഷികളെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. അഴിമതിക്കാരുടെ കൂട്ടമെന്ന് യുപിഎ, ഐ.എൻ.ഡി.ഐ.എ. കൂട്ടാളികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് കേരളത്തിലും ശരിയായിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് മാസപ്പടി ലഭിച്ചതിനെ പ്രതിപക്ഷ നേതാവ് വിഡി. സതീശൻ ഔദ്യോഗികമായി ന്യായീകരിക്കുന്നു. സിപിഎമ്മിന് പണം നൽകിയ അതേ കമ്പനികളിൽ നിന്ന് തന്നെ തങ്ങളും പണം പറ്റിയെന്ന് പരസ്യമായിത്തന്നെ കോൺഗ്രസും സമ്മതിക്കുന്നു. അഴിമതിയുടെയും കുടുംബവാഴ്ച്ചയുടെയും പ്രീണനത്തിന്റേയും രാഷ്ട്രീയമാണ് കേരളത്തിൽ തങ്ങളിരുവരും പങ്കിടുന്നതെന്ന് കോൺഗ്രസും സിപിഎമ്മും ഇതിലൂടെ സമ്മതിച്ചിരിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
PM @narendramodi ji correctly refers to UPA/I.N.D.I.A as “Corrupt coming together on one stage”
In Kerala, this is exactly true
✅️Cong opposition leader Satheesan officially defends payments made to CPMs Pinarayi Vijayans daughter
✅️Cong admits they too take money from… https://t.co/53RaA4qtnV
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) August 13, 2023
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ഉയരുന്ന മാസപ്പടി വിവാദം ഗുരുതരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Comments