ഉയർന്ന ശമ്പളത്തിൽ ഇഷ്ടപ്പെട്ട ജോലി ലഭിച്ചു; കിട്ടിയ പാടെ ഉപേക്ഷിച്ചു; യുവാവിന്റെ രാജിയുടെ കാരണം കേട്ട് ഞെട്ട് സോഷ്യൽ മീഡിയ

Published by
Janam Web Desk

ന്യൂഡല്‍ഹി: നല്ല ശമ്പളമുള്ള ജോലി കിട്ടുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ, ഉയർന്ന ശമ്പളമുള്ള ജോലി കിട്ടിയെങ്കിലും ആദ്യനാളിൽ തന്നെ അതുപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ് ഒരു യുവാവിന്. ഇതിലേക്ക് നയിച്ച കാരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് ദൂരം കൂടുതലാണെന്നതായിരുന്നു ഉയർന്ന ശമ്പളമുള്ള തൊഴിലുപേക്ഷിക്കാൻ യുവാവിനെ പ്രേരിപ്പിച്ചത്. ദൂരം കൂടുതലായതിനാൽ ഒരു ദിവസത്തിലെ ഏറിയ പങ്കും യാത്രയ്‌ക്കായി ചിലവാക്കേണ്ടി വരികയാണെന്നും യുവാവ് പറയുന്നു. കക്ഷി തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്.

പശ്ചിമ ഡല്‍ഹിയിലാണ് യുവാവിന്റെ വീട്. ജോലി കിട്ടിയത് ​ഗുരു​ഗ്രാമിലാണ്. വീട്ടിൽ നിന്നും ഓഫീസ് വരെ പോകാൻ വളരെ ദൂരവുമുണ്ട്. വീട്ടില്‍ എത്തി കഴിഞ്ഞാല്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് കിട്ടുന്നത്. ആ സമയം ഉറങ്ങാനും കഴിയില്ലെന്നും രാജി വെച്ച യുവാവ് പ്രതികരിച്ചു.

നല്ലൊരു കമ്പനിയിൽ ഉയർന്ന ശമ്പളത്തോടുകൂടിയാണ് യുവാവിന് ജോലി ലഭിച്ചത്. ജീവിതത്തിൽ ആദ്യമായി ലഭിച്ച ജോലിയായിരുന്നു. അന്തർമുഖനായ തനിക്ക് ജോലിസ്ഥലത്തിനടുത്ത് വീടെടുത്ത് താമസിക്കാൻ താൽപര്യമില്ലെന്നും വീട്ടിൽ നിന്ന് പോയിവരാനാണ് ഇഷ്ടമെന്നും യുവാവ് പറഞ്ഞു. ഇതുസംബന്ധിച്ച കുറിപ്പ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചതോടെ ഓഫീസിനടുത്തേക്ക് വീട് മാറ്റാനാണ് ഇയാളോട് പലരും നിർദ്ദേശിച്ചത്.

Share
Leave a Comment