കണ്ണൂർ: കണ്ണൂരിൽ പോലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് മർദ്ദിച്ചു. അത്താഴക്കുന്നിലാണ് ഏഴംഗ മദ്യപസംഘം പോലീസുകാരെ പൂട്ടിയിട്ട് മർദ്ദിച്ചത്. ആക്രമണത്തിൽ ടൗൺ എസ് ഐ സി എച്ച് നസീബ് സി പി ഒമാരായ അനീസ്, സുകേഷ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് പെട്രോളിംഗിനിടെയാണ് സംഭവം. ക്ലബ്ബിൽ മദ്യപിക്കുന്നത് കണ്ട് കയറിച്ചെന്ന പോലീസുകാരെയാണ് പൂട്ടിയിട്ട് മർദ്ദിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Comments