സ്വാതന്ത്ര്യദിന തലേന്ന് നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച പാക് ഭീകരനെ വെടിവച്ചു വീഴ്‌ത്തി സൈന്യം. സ്വാതന്ത്ര്യദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം.
പത്താന്‍കോട്ടില്‍ പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം കമല്‍ജിത്ത് പോസ്റ്റിലാണ് വെടിവയ്പ്പുണ്ടായത്. ബിഎസ്എഫ് സംഘം 14റൗണ്ട് വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ ബി.എസ്.എഫ് ജവാന്‍ വീരമൃത്യു വരിച്ചതായും വിവരമുണ്ട്.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ആക്രമണം. സ്വാതന്ത്ര്യദിന ഒരുക്കങ്ങള്‍ ആയതിനാല്‍ അതിര്‍ത്തിയില്‍ സുരക്ഷ ഇരട്ടിയാക്കിയിരുന്നു.11ന് ടാര്‍ ടാണ്‍ ജില്ലയില്‍ ഒരു നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരനെ ബിഎസ്എഫ് സംഘം വെടിവച്ച് കൊന്നിരുന്നു.
Comments