കണ്ണൂർ: കണ്ണൂർ പാപിനിശ്ശേരിയിൽ ട്രെയിനിന് നേരെ വീണ്ടും ആക്രമണം. തുരന്തോ എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. പാപിനിശ്ശേരിക്കും കണ്ണാപുരത്തിനും ഇടയിലാണ് സംഭവം. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. എന്നാൽ കല്ലേറാണോ ഉണ്ടായതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റെയിൽ വേ അറിയിച്ചു. ശബ്ദം കേട്ടഭാഗത്ത് ലോക്കോ പൈലറ്റ് പരിശോധന നടത്തി. സംഭവത്തിൽ ട്രെയിനിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
കേരളത്തിലെ ട്രെയിനുകൾക്ക് നേരെ ഉണ്ടാകുന്ന കല്ലേറ് ആസൂത്രിതമെന്ന് റെയിൽ വേ കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കല്ലേറുണ്ടായത്.
ഇന്നലെ കണ്ണൂരും കാസർകോടുമായി മൂന്ന് ട്രെയിനുകൾക്കാണ് കല്ലേറ് നടന്നത്. ഓഖ എക്‌സ്പ്രസിന് കാസർകോട് വച്ചും നേത്രാവതി എക്‌സ്പ്രസിനും ചെന്നൈ എക്‌സ്പ്രസിന് കണ്ണൂരിൽ വച്ചുമാണ് കല്ലേറുണ്ടായത്.
Comments