300,000 വർഷം പഴക്കമുള്ള തലയോട്ടി ചൈനയിൽ കണ്ടെത്തി . മറ്റ് ഫോസിൽ അവശിഷ്ടങ്ങൾക്കൊപ്പം ഹുവാലോങ്‌ഡോങ്ങിൽ നിന്നാണ് കണ്ടെത്തിയത്. ഇത് ഒരു കുട്ടിയുടെ തലയോട്ടിയാണെന്നാണ് കരുതുന്നത്. എന്നാൽ ഇതിന്റെ വംശപരമ്പര കണ്ടെത്തുന്നതോ, മറ്റ് വിവരങ്ങൾ കണ്ടെത്തുന്നതോ ബുദ്ധിമുട്ടാണെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞർ പറയുന്നത് . സയൻസ് അലേർട്ടിന്റെ റിപ്പോർട്ട് പ്രകാരം ഈ തലയോട്ടി കണ്ടെത്തിയത് ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചിരിക്കുകയാണ്.
പുരാതന മനുഷ്യ വിഭാഗങ്ങളെ പറ്റി ശാസ്ത്രലോകം ഏറെ പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ കണ്ടെത്തിയ തലയോട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഈ പഠനങ്ങളിൽ പോലും ലഭ്യമല്ല .ആദ്യകാല ആധുനിക മനുഷ്യരുടേതുമായി തലയോട്ടിക്ക് ചില സാമ്യങ്ങളുണ്ട്. ഇതിന് ചെറിയ താടിയുണ്ട്, ഡെനിസോവൻസ് എന്നറിയപ്പെടുന്ന ഏഷ്യയിൽ നിന്നുള്ള വംശനാശം സംഭവിച്ച മനുഷ്യരുമായും ഇതിനെ താരതമ്യപ്പെടുത്തുന്നു. ‘കിഴക്കൻ ഏഷ്യയിലെ മിഡിൽ പ്ലീസ്റ്റോസീൻ ഹോമിനിൻ ഫോസിൽ ശേഖരത്തിൽ ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്ത’ രൂപമാണ് ഇതിന്റെ രൂപമെന്ന് ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ വിശകലനത്തിൽ പറയുന്നു.
കണ്ടെത്തിയ അവശിഷ്ടങ്ങൾക്ക് ശാസ്ത്രലോകത്ത് എച്ച്ഡിഎൽ 6 എന്നാണ് പേര് നൽകിയിരിക്കുന്നത്. ചൈനയിൽ നിലവിലുള്ള ആധുനിക മനുഷ്യരുടെയും അജ്ഞാത ഹോമിനിനുകളുടെയും സംയോജനമായിരിക്കാം ഇത് എന്നും പറയപ്പെടുന്നു.
















Comments