ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പിന്തുണയ്‌ക്കുന്നവർ രാക്ഷന്മാരാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല. ഹരിയാനയിൽ നടന്ന കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ ജനവിരുദ്ധ പ്രസ്താവന. ബിജെപിക്ക് വോട്ടുചെയ്യുന്നവരും പിന്തുണയ്‌ക്കുന്നവരും രാക്ഷന്മാരാണ്. അവരെ താൻ ശപിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
‘നിങ്ങളെല്ലാം രാക്ഷസന്മാരാണ്, ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുന്നവരും പിന്തുണയ്‌ക്കുന്നവരും രക്ഷസീയ പ്രവൃത്തി ചെയ്യുന്നവരാണ്. ഈ മണ്ണിൽ നിന്നുകൊണ്ട് അവരെ ശപിക്കുന്നു’ -സുർജേവാല പറഞ്ഞു.
സുർജേവാലയുടെ ജനവിരുദ്ധ പരാമർശത്തിൽ ബിജെപി നേതാവ് ഷെഹഷാദ് പൂനേവാല കടുത്ത വിമർശനവുമായി രംഗത്തെത്തി. ജനാധിപത്യ വ്യവസ്ഥയിൽ വോട്ടർമാരെ ഭഗവാനായാണ് നമ്മൾ കാണുന്നത്. ‘ജനതാ ജനാർദ്ദനൻ’ എന്നാണ് പറയുന്നത്. എന്നാൽ കോൺഗ്രസ് ജനങ്ങളെ രാക്ഷസന്മാർ എന്നാണ് വിളിച്ചത്. വിദേശരാജ്യങ്ങളോട് നമ്മുടെ ജനാധിപത്യത്തിൽ ഇടപെടണമെന്ന് അവർ ആവശ്യപ്പെടുന്നു, ഭാരതമാതാവിനെ കൊന്നുവെന്നു പറയുന്നു. ഇപ്പോഴിതാ അവർ ജനങ്ങളെ, ജനാർദ്ദനനെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് പൂനേവാല കോൺഗ്രസിനെ വിമർശിച്ച് പറഞ്ഞു.
Comments